സംസ്കൃതക്ലബ്ബ്

സംസ്കൃത ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും സംസ്കൃത ഭാഷയിലുള്ള  സർഗാത്മക കഴിവുകൾ വളർത്തുന്നതിനും സംസ്കൃതഭാഷയെ കൈകാര്യം ചെയ്യാൻ  പ്രാപ്തരാക്കുന്നതിനുമായി  രസകരമായി സംസ്കൃത പഠനം നടത്തി വരുന്നു. അതിനുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികൾതന്നെ ചുക്കാൻ പിടിക്കുന്നതിനായി സംസ്കൃത ക്ലബ് രൂപീകരിച്ച് സംസ്കൃത കലാമത്സരങ്ങൾ- ഗാനാലാപനം, പ്രസംഗം, സിദ്ധരൂപോച്ചാരണം, ഏകപാത്രാഭിനയം, വാർത്താ വാചനം, അഭിനയഗാനാവതരണം, തുടങ്ങിയവ നടത്തി സംസ്കൃത ഭാഷയുടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കുകയും ഭാഷാസ്നേഹം വളർത്തുകയും ചെയ്യുന്നു. എല്ലാ ദിനാചരണങ്ങളും സംസ്കൃതത്തിൽ ഭാഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആചരിച്ചു പോരുന്നു.

"https://schoolwiki.in/index.php?title=സംസ്കൃത_ക്ലബ്ബ്,&oldid=1993628" എന്ന താളിൽനിന്ന് ശേഖരിച്ചത്