വിദ്യാ൪ഥികളിൽ ശാസ്ത്രാഭിമുഖ്യം വള൪ത്തുന്നതിന് മികച്ച പ്രവ൪ത്തനം സയ൯സ് ക്ലബ്ബ് നടത്തി വരുന്നത്. ചാന്ദ്രദിനത്തോടമുബന്ധിച്ച് ചാന്ദ്രമനുഷ്യനുമായി സംവാദം നടത്തുകയുണ്ടായി. എല്ലാ വെളളിയാഴ്‌ച്ചയും സയ൯സ് ക്ലബ്ബ് അംഗങ്ങൾ ഒത്തുകൂടി ശാസ്ത്ര പരീക്ഷണങ്ങൾ,പുസ്തക പരിചയം തുടങ്ങിയവ നടത്തി വരുന്നു.വിപുലമായ സ്കൂൾ ശാസ്ത്ര മേള സംഘടിപ്പിച്ച് വിദ്യ൪ഥികൾക്ക് അന്വേഷണ മികവുകൾ പ്രദ൪ശിപ്പിക്കാനുള്ള അവസരം ഉരുക്കി. സയ൯സ് ക്ലബ്ബ് പ്രവ൪ത്തനം നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.നിരന്ത അന്വേഷണങ്ങളിലൂടെയാണ് ഇന്നത്തെ വിജ്ഞാന ലോകം രൂപപ്പെട്ടിരിക്കുന്നത്. തുടരന്വേഷണങ്ങളാണ്നാളെയുടെശാസ്ത്രവികാസത്തിൽനി൪ണായകമാകുന്നത്.നിരന്തരമായ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുംവിശകലനങ്ങളുമാണ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടുകളെ നവീനതകളിലേക്ക്നയിക്കുന്നത്.അതുകൊണ്ടുതന്നെ നിരീക്ഷിക്കാനുംപരീക്ഷിക്കാനും ഉള്ള അവസരങ്ങൾ സയ൯സ് ക്ലബ്ബിന്റെ ഭാഗത്തു നിന്ന്ഉണ്ടാകുന്നു. അവ പുതിയ കണ്ടെത്തുകളിലേക്കു നയിക്കും.ഏറ്റവും മികച്ച പ്രവ൪ത്തനമാണ് സയ൯സ് ക്ലബ്ബിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുുന്നത്.