സംവാദം:പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം

ഫലകം:Box top1

ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
കൊറോണ വൈറസെന്ന മാരക രോഗത്തിനെ
നമ്മളെല്ലാവരും ചേർന്ന് തുരത്തീടേണം
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
ലോകം മുഴുവൻ പടർന്നു പിടിച്ചു-
കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ
പിടിച്ചു കെട്ടാൻ നമ്മളെല്ലാവരും
ജാഗ്രത പാലിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം.
ഇടയ്കിടെ കൈയ്യും മുഖവും
കഴുകിക്കോണ്ടിരിക്കേണം
പനി ജലദോഷം ചുമ വന്നീടുമ്പോൾ
ഉടനടി ഡോക്ടറെ കാണിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
ആൾക്കൂട്ടത്തിൽ പോകാതെ
ഒത്തു ചേർന്ന് കൂടാതെ
സർക്കാർ നിർദ്ദേശങ്ങൾ
എന്നുമെന്നും നാം പാലിച്ചീടേണം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
നമുക്കായ് കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക്
നന്ദി വാക്ക് ചൊല്ലീടാം.
നല്ലൊരു നാളെ തിരികെ വരാനായ്
നമുക്കൊന്നായ് പ്രാർത്ഥിച്ചീടാം.
ഓ.... തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം

 

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.

Start a discussion about പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം

Start a discussion
"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.