സംവാദം:നല്ലപാഠം
നല്ല പാഠം
മൗണ്ട് കാർമൽ എച്ച്എസ് നല്ല പാഠം പ്രവർത്തകർ ജൈവ പച്ചക്കറി വിളവെടുപ്പും വിൽപ്പനയും നടത്തി
കർഷക ദിനത്തോടനുബന്ധിച്ച് ഇരുന്നൂറിലധികം നല്ല പാഠം പ്രവർത്തകരുടെ വീടുകളിലെ പച്ചക്കറിത്തോട്ടത്തിലെയും സ്കൂൾ പച്ചക്കറിത്തോട്ടത്തിലെയും വിളവെടുപ്പ് നടത്തി.കർഷക വേഷമണിഞ്ഞെത്തിയ കുട്ടികർഷകർ വിളവെടുത്ത ഉല്പന്നങ്ങൾ നല്ല പാഠം പ്രവർത്തകർ ആരംഭിച്ച പുതിയ സംരംഭമായ Friday Market ന് നൽകി.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ആയിരിക്കും ചന്ത ദിവസം.ഉല്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സ്കൂൾ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ നിർവഹിച്ചു. ആദ്യ വില്പന പിങ്ക് ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ശ്രീമതി വി.ബി അമ്പിളി നിർവഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹയായ പിങ്ക് ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ വി.ബി അമ്പിളിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. കർഷക ദിനത്തോടനുബന്ധിച്ച് കേദാരം കാർഷിക കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. നല്ല പാഠം കോ-ഓർഡിനേറ്റർമാരായ എ . എൽസമ്മ, ലിൻസി വിൻസെന്റ് അധ്യാപകരായ സോഫിയാമ്മ, മിഷ ,പ്രിയ, ടിൻറുമോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂൾ നല്ല പാഠം പ്രവർത്തകർ കോട്ടയം ജില്ല ആശുപത്രിക്ക് 200 മെഡിസിൻ പേപ്പർ ബാഗുകൾ നൽകി
ലോക പേപ്പർ കാരിബാഗ് ദിനത്തിൽ നല്ല പാഠം പ്രവർത്തകർ നിർമിച്ച ഇരുന്നൂറോളം മെഡിസിൻ പേപ്പർ ബാഗുകളാണ് കോട്ടയം ജില്ല ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം ശാന്തിക്ക് കൈമാറിയത്. നല്ല പാഠം പ്രവർത്തകരുടെ നന്മ പ്രവർത്തികളെ ഡോ . ശാന്തി പ്രശംസിക്കുകയും മധുരം നൽകി അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരായ സിസ്റ്റർ ജയ ,സാലിമോൾ എന്നിവർ കുട്ടികൾക്ക് മെഡിസിൻ ബാഗ് നിർമ്മാണ പരിശീലനം നൽകി. നല്ല പാഠം ടീച്ചർ കോ - ഓർഡിനേറ്റർ എ എൽസമ്മ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Start a discussion about നല്ലപാഠം
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve നല്ലപാഠം.