സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

                വൈകല്യത്തിന്റെ തോത് അനുസരിച്ച് ദൈനംദിന ജീവിത നൈപുണികൾ, സംസാര ആശയവിനിമയ കഴിവുകൾ വായന, എഴുത്ത്, നമ്പർ ആശയം, പരിസ്ഥിതി പഠനം, ശുചിത്വം, സാമൂഹികശാസ്ത്രം, തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം എന്നിവയിൽ ഔപചാരിക വിദ്യാഭ്യാസം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. കുട്ടികളുടെ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ വികാസം പ്രോത്സാഹിപ്പിക്കുന്നതിനും,, അവരുടെ ജീവിതം കൂടുതൽ  സന്തോഷകരവും ആരോഗ്യകരവും ആക്കുന്നതിനും, യോഗ, ശാരീരിക വ്യായാമങ്ങൾ, കായിക വിനോദങ്ങൾ, ഗെയിമുകൾ സംഗീതം,  നൃത്തം, എന്നിവ ഞങ്ങളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം സ്പീച്ച് തെറാപ്പി ഫിസിയോതെറാപ്പി, ഡെവലപ്മെന്റിൽ തെറാപ്പി, ഒക്കുപേഴ്‌സണൽ തെറാപ്പി എന്നിവയും നൽകുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കൂടുതൽ പരിശീലന പരിപാടികളും അഭയ ശില്പശാലകളും ആരംഭിക്കുവാനുള്ള ആശയം 1996 ൽ ആരംഭിക്കുകയും വിപുലമായ രീതിയിൽ പ്രവർത്തിക്കുവാനും തുടങ്ങി. മാനസിക വെല്ലുവിളികൾ നേരിടുന്ന നൂറിലധികം വിദ്യാർത്ഥികൾക്ക് താമസത്തിനും പരിശീലനത്തിനും ഉള്ള എല്ലാ സൗകര്യങ്ങളും ഇവിടെ നൽകുന്നു. നിലവിൽ കേരള എക്യുമെനിക്കൽ മിഷൻ 130 മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ജാതിമത സാമ്പത്തിക ഭേദമില്ലാതെ പരിപാലിക്കുന്നു. കുട്ടികൾക്ക് ആഴ്ചയിൽ അഞ്ച് ദിവസവും രാവിലെ9:15 മുതൽ 3:15 വരെ റെഗുലർ ക്ലാസുകൾ നടന്നുവരുന്നു.