ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/തിരികെ വിദ്യാലയത്തിലേക്ക് 21

തിരികെ സ്കൂളിലേക്ക്.......

       ഒന്നര വർഷത്തെ അടച്ചിടലിന്റെ മടുപ്പിൽ നിന്നും കുട്ടികളെ വരവേൽക്കാനായി നവംബർ ഒന്നിന് മുൻപേ സ്കൂളും അദ്ധ്യാപകരും ഒരുങ്ങി. ഇതിന് മൂന്നോടിയായി  SHMC യുടെ മീറ്റിംഗ് ആരോഗ്യ പ്രവർത്തകരുടേയും അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ കൂടി, സ്കൂൾ തുറക്കുന്നതിനു മുൻപേ ചെയ്യേണ്ട നടപടിക്രമങ്ങൾ ചർച്ച ചെയ്തു. ഇതനുസരിച്ചു്

* സ്കൂൾ മുറ്റവും പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കി അണുനശീകരണം നടത്തി.

* കോവിഡ് പ്രോട്ടോകോൾ നിർദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ക്ലാസ് മുറികളിലും വരാന്തയിലും പ്രദർശിപ്പിച്ചു

* എല്ലാദിവസവും തെർമൽ സ്കാനിംഗ്, ഹാൻഡ് വാഷ്, സാനിറ്റൈസിങ്  ഇവ കൃത്യമായി ചെയ്തു വരുത്തുന്നു.

* കുട്ടികളെ വ്യത്യസ്ത സമയങ്ങളിൽ എണ്ണം ക്രമീകരിച്ചു്  വരുത്തുന്നു.

*  തിരികെ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളെ ബസിൽ കയറ്റിവിടുന്നു.

കൂടാതെ വർണ്ണക്കടലാസും തോരണങ്ങളും കൊണ്ട് സ്കൂൾ അങ്കണം അലങ്കരിച്ചു . പ്രവേശനോത്സവത്തോടെ  കുട്ടികളെ ക്ലാസ്സ്മുറിയിലേക്ക് ആനയിച്ചു   

തിരികെ സ്കൂളിലെത്തിയ കുരുന്നുകളെ കാത്തിരുന്നത് വിവിധങ്ങളായ പഠന പ്രവർത്തനങ്ങളായിരുന്നു

കലാവിദ്യാഭ്യാസത്തിനു ഊന്നൽ നൽകികൊണ്ടുള്ള പഠന പ്രവർത്തനങ്ങളാണ് ആദ്യ ആഴ്ചകളിൽ നടന്നത്.

* ചിത്രകലയിലെ അടിസ്ഥാന രൂപങ്ങൾ ലൈൻസ് എന്നിവയിലെ പരിശീലനം

* പേപ്പർ ഫിഷ് നിർമ്മാണം

* മടക്കാം നിവർത്താം ഒഴുക്കിവിടാം (കടലാസ് തോണി നിർമ്മാണം )  

* കുത്തിവരകളിലൂടെ അദൃശ്യരൂപങ്ങൾ കണ്ടെത്തൽ

* 'തിമില' യുടെ അടിസ്ഥാന പാഠങ്ങളുടെ പഠനം

* പേപ്പർ ക്രാഫ്റ്റ് , ഒറിഗാമി, ബോട്ടിൽ ആർട്ട് , തൂവാല നിർമ്മാണം തുടങ്ങിയവയിലൂടെ കലാവാസന ഉണർത്തൽ

* അക്ഷരപ്പാട്ടിലൂടെ ഭാഷയിലെ അക്ഷരങ്ങൾ ഉറപ്പിക്കൽ

* മാന്ത്രികചതുരം, ഡൈസ് നിർമ്മാണം കണക്കിലെ കളികൾ തുടങ്ങിയവയിലൂടെ കുട്ടികളെ ഗണിതത്തിലേക്ക് ആകർഷിക്കൽ

വിവിധ രസങ്ങളായ പ്രവർത്തനങ്ങളിലൂടെ തിരികെ സ്കൂളിലെത്തിയ കുട്ടികളെ ആകർഷിക്കാൻ സാധിച്ചു