കുട്ടികളുടെ സർഗ്ഗത്മക  കഴിവുകൾ  തിരിച്ചറിഞ്ഞു ഒരു പ്രോത്സാഹനം  എന്നതിലുപരി  പരിശീലനം  കൂടി  മുന്നിൽകണ്ടു സ്കൂൾ തല ആർട്ട്‌ ക്ലബ്‌ പ്രവർത്തനം  നടന്നുവരുന്നു.

ആർട് അ‌ധ്യാപകരായ ടി.എസ് സുമ, പി.എസ് അ‌ജിത്കുമാർ എന്നീ അ‌ധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂൾ ആർട് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

സ്കൂൾ കലോത്സവങ്ങളെ  മുൻനിർത്തി സംഗീതം, ചിത്രരചന, പെൻസിൽ, ഓയിൽ പെയിന്റിംഗ്, വാട്ടർകളർ എന്നി വിഭാഗങ്ങളിൽ പ്രത്യേകപരിശീലനം നൽകി വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നീവിഭാഗങ്ങളിൽ സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവക്കാൻ  നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

  • ആർട്ട്‌ എക്സിബിഷൻ

ആർട്ട്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾതല  ആർട്ട്‌ എക്സിബിഷൻ നടത്തിവരുന്നു.

  • ക്ലാസ് റൂം നവീകരണം


  • സംഗീതപഠനക്ലാസുകൾ
    സംഗീത അ‌ധ്യാപകനായ പി.എസ് അ‌ജിത്കുമാറിന്റെ നേതൃത്വത്തിൽ ലളിതസംഗീതം, ശാസ്ത്രീയസംഗീതം, കവിതകൾ എന്നിവയിൽ പരിശീലനം നൽകുന്നു