കൊല്ലവർഷം 1921 ൽ സ്ഥാപിതമായ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ യശ: ശരീരനായ ശ്രീ.ചാത്തു ഗുരുക്കൾ സ്ഥാപിച്ച ഒരു മഹൽ സ്ഥാപനമാണ്. പിന്നീട് അവരുടെ മകൾ സി.പി.കല്യാണി ടീച്ചറും തുടർന്ന് അവരുടെ മകൻ സി.പി.നാരായണനും മാനേജറായി പ്രവർത്തിച്ചു. 2005-06 വർഷം മുതൽ ഈ സ്ഥാപനത്തിന്റെ ഉടമ ശ്രീമതി ടി.വി. ജാസ്മിൻ ടീച്ചറാണ്.

വിദ്യ അഭ്യസിപ്പിക്കാൻ അധ്യാപകർ ഇല്ലാത്ത കാലത്ത് ശ്രീ ചാത്തു ഗുരുക്കൾ രക്ഷിതാക്കളെ ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിൽ വരുത്തുകയും ദൂരസ്ഥലങ്ങളിൽ നിന്ന് അധ്യാപകരെ വരുത്തി സ്ഥാപനത്തിന്റെ സമീപസ്ഥലങ്ങളിൽ താമസിച്ച് അധ്യയനം നൽകി വന്നിരുന്നു. അദ്ദേഹത്തോടൊപ്പം ശ്രീ.കെ.ടി.ഗോവിന്ദൻ മാസ്റ്റർ, ശ്രീരാമൻ മാസ്റ്റർ, ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരും സഹായികളായി പ്രവർത്തിച്ചു വന്നിരുന്നു. ഈ സരസ്വതി ക്ഷേത്രത്തിന്റെ സഹോദര സ്ഥാപനമായിരുന്ന വള്ള്യായി യു.പി.സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ആൺകുട്ടികളും പ്രസ്തുത സ്ഥാപനത്തിൽ പെൺകുട്ടികളുമാണ് അധ്യയനം നടത്തി വന്നത്. റിക്കാർഡു പ്രകാരം ഇത് ഗേൾസ് സ്കൂൾ അല്ല എങ്കിലും കാരക്കാട്ടെ ഗേൾസ് സ്കൂൾ ആയാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. 1986 മുതൽ - ആൺ കുട്ടികളെ കൂടി പ്രവേശിപ്പിച്ചു കൊണ്ട് ജനറൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തിക്കുന്നു.

1962 വരെ ഈ സ്ഥാപനത്തിൽ 5-ാം ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും 1962 ലെ ഗവ ഉത്തരവ് പ്രകാരം 5 ക്ലാസിലെ കുട്ടികളെ സഹോദര സ്ഥാപനമായ വള്ള്യായി യു.പി - സ്കൂളിലേക്ക് ട്രാൻസ്ഫർ ചെയ്തതിനാൽ ഈ സ്ഥാപനം 1 മുതൽ 4 വരെയുള്ള എൽ.പി. സ്കൂൾ ആയി മാറുകയാണ് ചെയ്തത്. 99 ശതമാനം കുട്ടികളും കൂലിപ്പണിക്കാരുടെയും നെയ്ത്ത് തൊഴിലാളികളുടെയും മക്കളാണ് ഈ സ്ഥാപനത്തിൽ അധ്യായനം നടത്തി വരുന്നത്.

ഈ സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. സി.സി. രാഘവൻ മാറും തുടർന്ന് ശ്രീമതി കല്ല്യാണി ടീച്ചർ, ശ്രീമതി ദേവകി ടീച്ചർ, ശ്രീമതി. മാധവി ടീച്ചർ, ശ്രീമതി. ചന്ദ്രമതി ടീച്ചർ , ഗീത ടീച്ചർ എന്നിവർ എച്ച്.എം പദവി അലങ്കരിച്ചു. 2018 മുതൽ ശ്രീ. സി. വി. സുനിൽ കുമാർ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം