ലോകമെമ്പാടും പാറിനടക്കും കൊറോണ കാലമാണിത്
ഭീതി പരത്തുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി വന്നു ചേർന്നു
ലോകമാകെ വിറകൊള്ളുന്ന കാലം
പ്രാണന് വേണ്ടി കേഴുന്ന കാലം
എവിടെയും കേൾക്കുന്നു
മരണത്തിൻ നോവുകൾ
മരിച്ചാൽ ഒരുനോക്കു കാണാനും പറ്റില്ല
എന്തൊരു കാലമാണിതെന്നോർപ്പൂ ഞാൻ
രോഗം വന്നാലും സീരിയസ് ആയാലും
പുറത്തേക്കു പോകുവാനാകില്ല നമ്മൾക്ക്
അവിടെയും അടച്ചു പൂട്ടി ചിലർ
ഡോക്ടർമാർ നഴ്‌സ്‌മാർ താണ്ഡവമാടുന്ന കോറോണയെ കെട്ടുവാൻ സ്വ ജീവൻ പോലും തെജിച്ചിടുന്നു
പോരാടുവാൻ നേരമായി രോഗപ്രേധിരോധ മാർഗത്തിലൂടെ
ആർക്കും കൊടുക്കല്ലേ
ഹസ്തദാനം
ഒഴിവാക്കാം നമ്മൾക്കിയാ
ലിംഗനം
സോപ്പും വെള്ളവും ഉപയോഗിക്കൂ
കൈയും കാലും കഴുകി സൂക്ഷിപ്പൂ
മൂക്കും വായും മറച്ചു സൂക്ഷിപ്പിൻ
അകലങ്ങളിൽ നിന്നു മുക്തി നേടിൻ
സമ്പർക്കങ്ങളൊക്കെ ഒഴിവാക്കിടു
അകൽച്ചകൾ പാലിക്കു കുറച്ചുകാലം
ആരോഗ്യം രക്ഷിക്കാൻ കിട്ടിയ വിവരങ്ങൾ
കയ്യോടെ സ്വീകരിച്ചീടു നിങ്ങൾ.....