ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി/പ്രവർത്തനങ്ങൾ

കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിൽ ഊന്നിയുള്ള വിദ്യഭ്യാസ രീതിയാണ് നാളിതുവരെ ഈ സ്കൂൾ അനുവർത്തിച്ചുപോരുന്നത് .മലയാളം ,സംസ്കൃതം ,കണക്ക് തുടങ്ങിയ വിഷയങ്ങൾക്ക് കുട്ടികൾക്ക് അടിസ്ഥാനം ഉറപ്പിക്കുന്നതിനായി പ്രത്യേകം ക്ലാസുകൾ .അതിനായി പ്രത്യക വാട്സ്‌ ആപ്പ് ഗ്രുപ്പുകൾ .കുട്ടികളിലെ സർഗ്ഗവാസനകളുടെ വികാസത്തിനായി എസ .സി .ടി .എം .സ്കോളേഴ്സ് എന്ന നിരന്തര പ്രവർത്തനാധിഷ്ഠിതമായ വാട്സ് ആപ്പ് ഗ്രുപ്പ് .ദിനാചരണങ്ങൾ ,ഇംഗ്ലീഷ് ,മലയാളം ,സംസ്കൃതം ,ഹിന്ദി എന്നീ ഭാഷകളിലുള്ള സ്കൂൾ അസംബ്ലികൾ .വിവിധ വിഷയങ്ങളിൽ നിരന്തരമായി നടത്തിവരുന്ന ക്വിസ് പ്രോഗ്രാമുകൾ .ഓൾ കേരള അടിസ്ഥാനത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഓൾ കേരള ക്വിസ് മത്സരവും,ഓൾ കേരള പ്രസംഗമത്സരവും ഈ സ്കൂളിന്റെ പ്രവർത്തനത്തെ വേറിട്ടതാക്കുന്നു .കലാപരമായും ,വിദ്യാഭ്യാസപരമായും ഉന്നതിയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ജില്ലയിലെ തന്നെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരങ്ങൾ പലതവണ നേടുകയുണ്ടായി .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം