വേവലാതിയാണെപ്പോഴു- മെന്നുള്ളിൽ
മകളേ... നിന്നെക്കുറിച്ചുള്ള ചിന്തകൾ മാത്രം..
ഇരുൾ മൂടിയ ഭൂമിയിൽ
മനുഷ്യമൃഗങ്ങൾ തൻ
പൈശാചികനടനം
വിരലുകൾക്കിടയിലൂടെ ഒഴുകിപ്പോകുന്നു ജീവിതം
ശുദ്ധശൂന്യത... മടുപ്പ്....
ഇല്ലിനി ആഗ്രഹങ്ങളും സന്തോഷങ്ങളും.... ഉണ്ടായിരുന്നൊരുകാലം
ഇവയൊക്കെ... എന്നാൽ
വന്ന വഴിക്കവ മടങ്ങിപ്പോയി..
ജീവിതത്തെ താലോലിച്ചു
ഉമ്മ വെയ്ക്കുവാൻ
കൊതിയുണ്ട് മനസ്സിലെങ്കിലും
രോഗശയ്യയിൽ പിടയുകയാണ്
യൗവ്വനം
കടലിരമ്പുന്നുണ്ടുള്ളിൽ.. കടന്നു പോകുന്നു
രാത്രിയും പകലും
വേഗമുറങ്ങൂ മകളേ... ജീവിതം ഒരു കാറ്റായി
നിന്നെ വന്നു പുണരട്ടെ... ഇനി മറക്കാം കഴിഞ്ഞതൊക്കെ...
കാത്തിരിക്കുന്നൂ നിനക്കായി..
നീഹാരകണങ്ങളെ ഉമ്മവെച്ചുണരുന്ന
ഒരു പൊൻപ്രഭാതത്തിന്റെ
സൂര്യകിരണങ്ങൾ.....