കൊറോണേ.....
മനുഷ്യകുലത്തിൻ്റെ അന്ധകനായി പിറന്നവനേ
എന്തിനു നീ നമ്മെ എകാന്തരാക്കുന്നു
നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെടുമ്പോൾ നാം
തകർക്കുന്നു നിൻ ചങ്ങലയെ
മുഖാവരണങ്ങളിൽ അസ്വസ്ഥരാകുമ്പോഴും
പൊലിയാതെ കാക്കുന്നു ആയിരങ്ങളെ
കൊറോണേ .........
നിൻ്റെ ബന്ധനങ്ങളെ തകർത്തെറിയുമ്പോഴും
നാം വഴിതെളിയിക്കും പ്രതീക്ഷ തൻ പുലരിയെ