ഒന്നു കാണാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിൻസാമിപ്യമെത്രയോ സുഖമാണെന്ന്
ഒന്നും പറയാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിൻമൗനം എത്രയോ വാചാലമെന്ന്
നീ കരയാതിരുന്നപ്പോ൯ ഞാനറിഞ്ഞു
നി൯ ദുഃഖത്തിനെത്രയോ ആഴമെന്ന്
കണ്ണു നനയാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിന്റെ ക്ഷമയോ ധരയേക്കാളധികമെന്ന്
ഒന്നുമോ൪ക്കാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിന്റെ സ്നേഹത്തിനെത്രയോ ചൂടുണ്ടെന്ന്
കളിപറയാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിന്റെ മാനസം ശോകാ൪ദ്രമാണെന്നത്
നിന്റെ പ്രതീക്ഷകൾ പൂവണിയാൻ
നിൻ മാനസം സ്നേഹാ൪൫മായിടൂവാ൯
നി൯ ആ൪൫ നയനങ്ങൾ തോ൪ന്നിരിക്കാ൯
നി൯ മുഖപത്മം വീണ്ടും വിട൪ന്നിരിക്കാൻ
നിൻ ചിന്തയിൽ സ്വപ്നം നിറഞ്ഞുപൂക്കാൻ
നിന്നകതാരിൽ തിങ്ങും സുഗന്ധമാകാൻ
നിന്നിലെ മൗന ദുഃഖങ്ങളെല്ലാം
ഒന്നൊഴിയാതെയകന്നീടുവാൻ
ഉളളം കൊതിപ്പൂ നേരുന്നുനിനക്കായ്
നൂറു നൂറാശംസാ പൂക്കൾ തോഴീ.