ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/മുത്തശ്ശിക്കഥ

മുത്തശ്ശിക്കഥ

മുത്തശ്ശി : ഈകാലത്തു പ്രകൃതി നാശംകൊണ്ടു എന്തെലാം രോഗങ്ങൾ ആണ് വരുന്നത്
അപ്പു : പ്രകൃതി നാശമോ ? അതെങ്ങനെയാ ഇണ്ടാവുക ?
മുത്തശ്ശി : ഞാൻ പറഞ്ഞുതരാം . നമ്മുടെ ഭൂമി ആദ്യകാലത്തു സസ്യജാലങ്ങയും ജന്തുജാലങ്ങളും കൊണ്ട് സമ്പുഷ്ടം ആയിരുന്നു . കാലക്രമത്തിൽ മനുഷ്യന്റെ ചിന്താശക്തി വികസിച്ചുകൊണ്ടിരുന്നു .അതിന്റെ ഫലം ആയി മനുഷ്യൻ കാടുകൾ വെട്ടിത്തെളിക്കാനും മലകൾ ഇടിച്ചുനിരത്താനും തുടങ്ങി ഫാക്ടറികളില് മാലിന്യങ്ങൾ ജലസ്രോതസുകളിലേക്കു ഒഴുക്കി . ഇതിന്റെ ഫലം ആയി ജലം മലിനമായി തുടങ്ങി. പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ അലിഞ്ഞുചേരാതെ കിടന്നു. പ്രകൃതി നശിച്ചു തുടങ്ങി .ഇതിന്റെ ഫലം ആയി പ്രകൃതിയിൽ ഭൂകംബം പ്രളയം പലതരം വൈറസ് രോഗങ്ങൾ എന്നിവ ഉണ്ടായി. കൊറോണ എന്ന രോഗം ഇങ്ങനെ ഉണ്ടായതാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ മാംസ ചന്തയിൽ കൊറോണ വൈറസ് ഉത്ഭവിച്ചു. ഈ രോഗം ബാധിച്ച ആളുകൾ മരിക്കുവാൻ തുടങ്ങി . വുഹാനിൽ നിന്ന് കേരളത്തിലെ ത്രിശൂർ ജില്ലയിൽ എത്തിയ പെൺകുട്ടി ആണ് ഇന്ത്യയിലേക്കു ആദ്യം ആയി കൊറോണ വൈറസ് എത്തിച്ചത്. ഇന്ത്യയിലെ ആദ്യ മരണം കർണാടകയിൽ കാലിബർഗിലെ ഒരാളാണ് .പിനീട് കോറോണക് ഒരു ശാസ്ത്രനാമം ഇട്ടു കോവിട് -19 .ലോകത്തു ലക്ഷകണക്കിന് ആളുകൾ കോവിട് ബാധിച്ചു മരിച്ചു .ചൈനയിൽ തുടങ്ങിയ ഈ അസുഖം അവസാനിക്കണമെങ്കിൽ നമ്മുടെ പ്രകൃതി പഴയതുപോലെ ആവണം .പ്രകൃതിക് നാശം വരുന്ന ഒരുകാര്യവും നമ്മൾ ചെയ്യാൻ പാടില്ല .
അപ്പു: ശെരി മുത്തശ്ശി ...

മൈഥിലി
5 D ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ