ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതി അമ്മയാണ്. ദൈവം കനിഞ്ഞു നൽകിയ വരദാനമാണ് പ്രകൃതി. അതിനാൽ തന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. എല്ലാ സസ്യ ജാലങ്ങളുടെയും അടിസ്ഥാനം പ്രകൃതിയിലാണ്. നമ്മുക്കാവശ്യമുള്ള ശുദ്ധജലവും ഓക്സിജനുമൊക്കെ ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. ഒട്ടേറെ വാതകങ്ങൾ നിറഞ്ഞതാണ് പ്രകൃതി. മലമേടുകളിൽ നിന്ന് ഒഴുകി വരുന്ന നീർ ചാലുകളും മലകളും പുഴകളും എല്ലാം മനസ്സിന് സന്തോഷവും കുളിർമയും നൽകുന്ന പ്രതിഭാസങ്ങളാണ്. കൂടാതെ സസ്യജാലങ്ങളുടെ വാസസ്ഥലവും എല്ലാം ഈ പ്രകൃതിയിലാണ്. അതിനാൽ തന്നെ എല്ലാ സസ്യജാലങ്ങൾക്കും മനുഷ്യർക്കും പ്രകൃതിയിലെ ഓരോ പ്രതിഭാസങ്ങൾ ഉപകാര പ്രദവുമാണ്. മരങ്ങൾ നട്ടു പിടിപ്പിച്ചു പ്രകൃതിയെ തിരികെ കൊണ്ടുവന്ന വ്യക്തിയാണ് വങ്കാരി മാതായ്. ഇപ്പോഴത്തെ സമൂഹം മാതൃകയാക്കേണ്ട വ്യക്തികൂടിയാണ് വങ്കാരി മാതായ്. പിന്നീടിവരെ നോ ബേൽ സമ്മാനം നൽകി ആദരിച്ചു. ഇന്നത്തെ തലമുറ പരിസ്ഥിതിയെ കൂടുതൽ നാശത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് . അനാവശ്യമായും സ്വന്തം സ്വാർത്ഥതക്ക് വേണ്ടിയും പ്രകൃതിയെ നശിപ്പിക്കുന്നു. പരിസ്ഥിതിയെ മലിനപ്പെ ടുത്തുന്നു. ഫാക്ടറികൾ പോലുള്ള വലിയ കെട്ടിടങ്ങൾ നിർമ്മിച്ചു അതിൽ നിന്ന് വരുന്ന മാലിന്യങ്ങൾ പുഴയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും വലിച്ചെറിയുന്നു. പരിസ്ഥിതിയെ വളരെയധി കം ചൂഷണം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്നത്തെ സമൂഹം ചെയ്യുന്നത്. നമ്മുടെ ലോകം ഇനിയും മാറേണ്ടി രിക്കുന്നു. പ്രകൃതിയും ചുറ്റുപ്പാടുമെല്ലാം സംരക്ഷിക്കേണ്ടതുണ്ട്. അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതാണ് ഇത്. അതിനാൽ പരിസ്ഥിതിയെയും പ്രകൃതി യെയുമെല്ലാം സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |