ഏതോ ഒരു അജ്ഞാത ദിക്കിൽ നിന്നും വന്നീ വൈറസ്......
ജീവിതാചര്യകൾ മാറ്റിമറിച്ചു നീ....
ആഘോഷമില്ല !ആർഭാടമില്ല....
എന്തിനു പറയാൻ?
മരണവീട്ടിൽ പോലും കൂടാനാളില്ല..... പഠനം നിലച്ചു! പരീക്ഷ മുടങ്ങി....
ആരാധനാലയങ്ങൾ പാടെ അടച്ചു...
എങ്ങും വിജനത നിറച്ചു....
എന്നിരുന്നാലും!
കണ്ണിനു കുളിരുള്ള കാഴ്ചകൾ തന്നു നീ...
മദ്യപാനമില്ല !മയക്കുമരുന്നില്ല !
ഭക്ഷണ ധാരാളിത്തമില്ല...
ഫാസ്റ്റ് ഫുഡില്ല !
മനുഷ്വർ പ്രകൃതി ഭക്ഷണം കഴിച്ചു തുടങ്ങി....
ബിസിനസ് തിരക്കും മറ്റും ഇല്ലാത്ത ജീവിതം തന്നു നീ....
സമയമില്ലാത്തവർക് കുടുംബത്തോടൊത് ഇരിക്കാൻ സമയം നൽകി നീ......
മനുഷ്യനെ കൊന്നൊടുക്കുവാനായ് പിറവിയെടുത്ത "കൊറോണ "വൈറസിനെ തുരത്താനായി നിർദേശങ്ങൾ നൽകിയ ശൈലജ ടീച്ചർക്കും....
ജനങ്ങൾക്കിടയിൽ പടരാതിരിക്കാനായി പോരാടുന്ന കാക്കി പടക്കും...
അസുഖം വന്നവരെ ജീവിതം മറന്ന് ശുശ്രൂഷിക്കുന്ന മാലാഖമാർക്കും...
നൽകിടാം നമുക്ക് ആയിരമായിരം നന്ദി കൂട്ടരേ...
പ്രാർത്ഥനയിൽ മുഴികിടാം നാളെത്തെ നല്ല നന്മക്കായി...... !