ശങ്കര യു. പി. എസ്. ആലങ്ങാട്/അക്ഷരവൃക്ഷം/രചനയുടെ പേര്

പരിസ്ഥിതി സംരക്ഷണം

രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും ഒരുപോലെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് പരിസ്‌ഥിതി സംരക്ഷണം. എന്താണ് പരിസ്ഥിതി? മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്‌ഥ യെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്ന താണ് പരിസ്ഥിതി. പരിസ്‌ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതപൂർണ്ണ മാക്കുന്നു.ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇതു ഭീഷണിയാകുന്നു.പരസ്പരം ആശ്രയത്തോടെയാണ് സസ്യ വർഗ്ഗവും ജന്തുവർഗ്ഗവും ജീവിക്കുന്നത്.ഒന്നിനും ഒറ്റപ്പെട്ടു ജീവിക്കാനാവില്ല.മനുഷ്യൻ കേവലം ഒരു ജീവിയാണ്.പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്. പ്രകൃതി യിലെ ചൂടും തണുപ്പും കാറ്റും ഇല്ലാതെ മനുഷ്യന് ജീവിക്കാനാവില്ല.എന്നാൽ ആധുനിക മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്.അതിന്റെ ഫലമായി സുനാമിയും പ്രളയവും മണ്ണിടിച്ചിലും ഭൂമികുലുക്കവും എല്ലാം ഉണ്ടാവുന്നു.ഇതിനെല്ലാം ഉത്തരവാദി മനുഷ്യൻ തന്നെയാണ്.പ്രകൃതിയെ ബാധിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ജലമലിനീകരണം.ജലമലിനീകരണം പല വിധത്തിൽ നടക്കുന്നു. വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള മാലിന്യങ്ങൾ പുഴകളിൽ നിക്ഷേപിക്കുമ്പോൾ പുഴ മലിനമാകുന്നു. കപ്പലുകളിൽനിന്നുണ്ടാകുന്ന എണ്ണ ചോർച്ച,വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികൾ എന്നിവ കടൽജീവികളുടെ നാശത്തിനു കാരണമാകുന്നു. നീർ കാക്ക,കുളക്കോഴി എന്നിവ വംശനാശ ത്തിന്റെ വക്കിലാണ്.തോടുകളും പാടങ്ങളും നികത്തുന്നതാണ് ഇതിനു കാരണം.ശുദ്ധ ജലസ്രോതസ്സുകൾ മലിനമാകുന്നതിനാൽ താമരയും ആമ്പലും വംശനാശഭീഷണിയിലാണ്.എന്തിന് ശുദ്ധമായ കുടിവെള്ളം പോലും ഇന്ന് കിട്ടാതായിരിക്കുന്നു.പരിസ്ഥിതി യെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് വായുമലിനീകരണം.അമിതമാകുന്ന വാഹനപ്പുക,ഫാക്റ്ററി പുക എന്നിവ അന്തരീക്ഷത്തിലേക്ക് കാർബൺമോണോക് സൈഡ്,കാർബൺഡൈഓക്സൈഡ് എന്നിവപുറംതള്ളുന്നു.ഇത്‌ ആഗോള താപനത്തിനു കാരണമാവുന്നു. വനങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്.വനനശീകര ണം മഴ കുറക്കുകയും താപനില വർധിപ്പിക്കുകയും ചെയ്യുന്നു.വരൾച്ച വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണ്.വനനശീകരണം കൃഷി നാശം,കുടിവെള്ളക്ഷാമം എന്നിവ വരുത്തുന്നു.പരിസ്ഥിതി യെ സംരക്ഷിക്കാത്തതിന്റെ പ്രതിഫലനങ്ങൾ ഇന്ന് പ്രകൃതി ക്ഷോഭങ്ങളിലൂടെയും നമ്മുടെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നു.

അനാമിക രാജേഷ്
5 C ശങ്കര യു പി എസ് ആലങ്ങാട്.
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം