വർഗ്ഗം:പ്രവേശനോത്സവം 2024 - 25
2024 ജൂൺ 3ന് സ്കൂൾതല പ്രവേശനോത്സവം വിപുലമായി നടന്നു. നവാഗതരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി സ്കൂൾ നന്നായി അലങ്കരിച്ച് ആകർഷികമാക്കിയിരുന്നു. കുട്ടികൾക്ക് മധുര വിതരണം നടത്തി. പ്രവേശനോത്സവം പട്ടാമ്പി മുനിസിപ്പാലിറ്റി തല ഉദ്ഘാടനം പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പ്രവേശനോത്സവ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിജയൻ സാർ സ്വാഗതം ആശംസിച്ചു. പട്ടാമ്പി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഓ ലക്ഷ്മികുട്ടി എല്ലാ കുട്ടികൾക്കും ഒരു നല്ല അധ്യാന വർഷം ആശംസിച്ചുകൊണ്ട് പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പട്ടാമ്പി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ടി പി ഷാജി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ആനന്ദവല്ലി, വാർഡ് കൗൺസിലർ സി സംഗീത എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. കുട്ടികളിൽ ഉത്സവാ അന്തരീക്ഷ സൃഷ്ടിക്കുന്നതിനായി പ്രവേശനോത്സവ ഗാനം ആലപിച്ചു. ഹെഡ്മിസ്ട്രസ് രാധ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.


ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.