പ്രവേശനോത്സവം 2024-25

2024 ജൂൺ 3 ന് സ്‌കൂൾ തല പ്രവേശനോത്സവം വൈക്കിലശ്ശേരി യു.പി സ്‌കൂൾ വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ  വൈക്കിലശ്ശേരി യു.പിയിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്‌കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.പ്രേംകുമാർ വടകര പരിപാടി ഉദ്ഘാടനം ചെയ്തു

പി.ടി.എ. പ്രസിഡണ്ട് ശ്രീ. നിജേഷ് വി എം  അധ്യക്ഷനായി. നവാഗതർക്കുള്ള സമ്മാനദാനം ചോറോട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി മഠത്തിൽ പുഷ്പ നിർവഹിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ശ്രീമതി ജയ്സി ടീച്ചർ എടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു.പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി ഷാഹിന വി പി, സ്‌കൂൾ മാനേജർ  ശ്രീ സി. ഗോപാലകൃഷ്ണൻ മാസ്റ്റർ, എസ് എസ് ജി ചെയർമാൻ ശ്രീ വി മുരളീധരൻ എന്നിവർ സംസാരിച്ചു.പരിപാടിക്ക്  പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സവിത കെ.പി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 
പ്രവേശനോത്സവം 2024-25