സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1911 -ൽ സ്ഥാപിതമായ കോറോം വില്ലേജിലെ ആദ്യത്തെ വിജ്ഞാനകേന്ദ്രം, വേങ്ങ

യിൽ തറവാട്ടുകാരുടെ വകയായുള്ള സരസ്വതിക്ഷേത്രം. പയ്യന്നൂർ നഗരസഭയിലെ കോറോം

വില്ലേജിൽ കാനായി ദേശത്ത് കാനായി സൗത്തിൽ സ്ഥിതി ചെയ്യുന്നു. തികച്ചും ഗ്രാമീണാ

ന്തരീക്ഷത്തിൽ ശാന്തത നിലനിൽക്കുന്ന, ചുറ്റുപാടും പ്രകൃതിരമണീയമായ സ്ഥലത്താണ്

സ്കൂൾ നിർമ്മിക്കപ്പെട്ടത്. ഈ സംരഭത്തിന് കേസരി കുഞ്ഞിരാമൻ നായർ, വേങ്ങയിൽ രയ

രപ്പൻ നായനാർ, പയ്യന്നൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്ന വേങ്ങയിൽ ഗോവിന്ദൻ

നായനാർ, ശ്രീമതി കോമത്ത് സരോജിനിയമ്മ എന്നിവരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാ

ണ്. ഇപ്പോഴത്തെ മാനേജർ ഡോ. ശ്രീകുമാർ.കെ.നായനാരാണ്. സാമ്പത്തികമായി പിന്നോക്കം

നിൽക്കുന്ന പ്രദേശത്ത് വിദ്യാലയ ആരംഭ സമയത്ത് തന്നെ ഉച്ചക്കഞ്ഞി വിതരണം ചെയ്തും

പാവപ്പെട്ടവർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ അവസരമുണ്ടാക്കിയും വിദ്യാലയം

ശ്രദ്ധേയമായി. സ്കൂളിന്റെ ആദ്യ കാലം തൊട്ട് ഇപ്പോഴും പച്ചക്കറി കൃഷി ചെയ്തുവരുന്നു.

കഥകളിയും കളരിയഭ്യാസവും സംസ്കൃതഭാഷയും പഠിപ്പിച്ചുകൊണ്ട് പ്രവർത്തന

മാരംഭിച്ച സ്ഥാപനം 1911-ൽ മലബാർ സബ്ബ്കലക്ടർ പെർസിമാക്യുൻ ഉദ്ഘാടനം ചെയ്തു.

ഇന്നു കാണുന്ന കെട്ടിടം 1916 -ൽ സബ്ബ്കലക്ടർ ആർ.ഹെല്ലിസ് ആണ് ഉദ്ഘാടനം ചെയ്തത്.

1 മുതൽ 4 വരെ ക്ലാസുകൾ പഴയതും 2018ൽ പണി കഴിപ്പിച്ച പുതിയതുമായ രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. പിടിഎ നിയമിച്ച രണ്ട് പ്രീ പ്രൈമറി ക്ലാസുകളും നിലവിൽ പ്രവർത്തിച്ചു വരുന്നു.