സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വെളിയനാട് ഗവ എൽ പി സ്കൂളിന്റെ   ചരിത്രം

 

കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽ പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ബണ്ടിലാണ് 1912 ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പൊതു വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് പഠനസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പൗരപ്രമുഖനായിരുന്ന ശ്രീ. ചെറിയാൻ വർഗ്ഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിൽക്കുന്നത്. പാടശേഖരങ്ങളോട് ചേർന്നുള്ള നീന്തുചാലുകളും തടിപ്പാലങ്ങളും മാത്രമാണ് ഈ സ്കൂളിലേക്ക് എത്തിച്ചേരുന്നതിന് അക്കാലത്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ഈ സ്കൂൾ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പായി ഉപയോഗിച്ചിരുന്നു.

ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്.

ശ്രീ. മോഹൻകുമാർ ഐ.പി.എസ് , അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.