വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/സ്കൗട്ട്&ഗൈഡ്സ്-17

ഇംഗ്ലണ്ടിലെ ബേഡൻ പൗവ്വൽ സ്ഥാപിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം മികച്ച ഒരു വിദ്യാഭ്യാസ പ്രസ്ഥാനമായി മാറി കഴിഞ്ഞു.വിദ്യാർത്ഥികളെ ജാതി മത വർഗ വർണ ഭേദമില്ലാതെ ചിന്തിക്കാനും ഉത്തമ പൗരന്മാരാക്കാനും ഉദ്ദേശിച്ചിട്ടുള്ള ക്രമ പ്രവൃദ്ധമായ പരിപാടികളുടെ അടിസ്ഥാനത്തിൽ പ്രവൃത്തിക്കുന്ന ഒരു സ്കൗട്ട് (OPEN) യൂണിറ്റും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവേശ്-പ്രഥമ-ദ്വിതീയ-തൃതീയ-രാജ്യപുരസ്കാർ-രാഷ്ട്രപതി എന്നീ ഘട്ടങ്ങളായാണ് ഒരു വിദ്യാർത്ഥിക്ക് പരിശീലനം സിദ്ധിക്കുന്നത്. 10 വയസിനും 17 വയസിനുമിടയ്ക്കാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിശീലനം നടക്കുന്നത്.

 ഗൈഡിൻറെ 32 കുട്ടികളുള്ള ഒരു യൂണിറ്റ്  സജീവ,മായി പ്രവർത്തിച്ചുവരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം   യൂണിറ്റ് ക്യാമ്പ്  ഹൈക്ക്  എന്നിവ   പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു.   സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു