വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും

മനുഷ്യനും പരിസ്ഥിതിയും


മനുഷ്യനും പരിസ്ഥിതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യ ജീവന്റെ നിലനിൽപ്പിന് പരിസ്ഥിതി സംരക്ഷണം അത്യാവശ്യമാണ്. ലോകം ഇന്ന് അന്തരീക്ഷ മലിനീകരണം എന്ന മാരക ഭീഷണിയുടെ നിഴലിലാണ്. മനുഷ്യജീവിതത്തിന് ഭീഷണി ആയി മാറി കഴിഞ്ഞിരിക്കുന്നു. വിവിധതരത്തിലുള്ള മലിനീകരണങ്ങളാൽ നമ്മുടെ രാജ്യം മലിനമായി ഇരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ കീഴടക്കി എന്ന് അഭിമാനിക്കുന്ന മനുഷ്യൻ പ്രകൃതിയുടെ ദേയയ്ക്കായി യാചിക്കേ ണ്ടി വന്നിരിക്കുന്നു. ആദ്യമായി വന സംരക്ഷണത്തിൽ ശ്രദ്ധിക്കുകയും വൃക്ഷങ്ങൾ നട്ട് വളർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് അശോക ചക്രവർത്തിയാണ്. മഹാനായ അശോകന്റെ നാട്ടുകാർക്ക് ഇപ്പോൾ എന്തുപറ്റി എന്ന് പോൾ റോബ്സൺ വിസ്മയത്തോടെ ചോദിക്കുന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, നമ്മുടെ ഇന്നത്തെ ദയനീയ നിലയിൽ പാശ്ചാത്യലോകം അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. സമുദ്രവും, വനവും, നദിയും, നഗരവും, ഇന്ന് മാലിന്യ വസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എണ്ണ കടകൾ കടലിലൂടെ ഒഴുകി നടക്കുന്നു. എങ്ങും അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. വനനശീകരണം മൂലം മഴ കുറഞ്ഞു വരുന്നു. വെള്ളം ഒരു അപൂർവ്വ വസ്തുവായി മാറുന്നു. കിണറുകളും കുളങ്ങളും വറ്റിവരളുന്നു. നദീജലം കീടനാശിനികളാൽ മാലിന്യം അകപ്പെടുന്നു. വ്യവസായശാലകൾ വിസർജിക്കുന്നു രാസ വസ്തുക്കളിലൂടെ നദികൾ വിഷം കലർന്ന കാളിന്ദികളയായി മാറുന്നു. ജലമലിനീകരണവും, ശുദ്ധജലത്തിന്റെ അഭാവവും കേരളത്തിന്റെ രണ്ടു മഹാശാപങ്ങൾ ആണ്. ശബ്ദമലിനീകരണത്താൽനമ്മുടെ ശ്രവണശേഷി തന്നെ തകരാറിൽ ആയിരിക്കുന്നു, ജറ്റ് വിമാനങ്ങളുടെ ശബ്ദം തുടങ്ങി മനുഷ്യന്റെ ശ്രവണ ശേഷിക്കു താങ്ങാവുന്നതിലധികം ശബ്ദം കൊണ്ട് അന്തരീക്ഷം മലിനമായികിടക്കുന്നു. ചില അന്ധവിശ്വാസങ്ങളുടെ തണലിൽ ആണെങ്കിൽ പോലും ജലമലിനീകരണത്തിന് നിന്ന് ആഫ്രിക്ക പോലും മുക്തമായി കഴിഞ്ഞിട്ടും നാമിപ്പോൾ അതിന്റെ കെടുതികൾ അനുഭവിക്കേണ്ടിവരുന്നു. ലോകരാഷ്ട്രങ്ങൾ സമ്മേളിച്ച ഈ പ്രശ്നത്തെ പറ്റി ഗാഢമായി ചിന്തിക്കുകയും, ചർച്ച ചെയ്യുകയും ചെയ്ത് പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വെളിപ്പെടുത്തുന്നു. നാടൻ കൃഷി സമ്പ്രദായങ്ങൾ ഇലൂടെ ശാന്ത നിർഭരമായ അന്തരീക്ഷത്തിൽ കൃത്രിമ വളങ്ങളുടെ ഡൈനാമിറ്റു കൾ നിരത്തി, മണ്ണിനും ചെടിക്ക് നൈട്രജൻ ആവശ്യമാണെന്ന് ശാസ്ത്ര സത്യത്തെ തർക്കവിഷയം ആക്കി, അജൈവ വളങ്ങൾ കണ്ടുപിടിക്കുകയും ഉൽപാദനത്തിൽ ഗണ്യമായ നേട്ടം കൈവരിക്കുകയും ചെയ്തു. ഇതോടെ മദ്യപിച്ച് ലക്കുകെട്ട മനുഷ്യനെ പോലെ ആയിത്തീർന്നിരിക്കുന്നു മണ്ണ്. മദ്യലഹരി തീരുന്നതുവരെ ആവശ്യത്തിൽ തുള്ളിച്ചാടും പാടുകയും ചെയ്യുന്നത് സാധാരണമാണല്ലോ? ലഹരി തീരുന്നതോടെ മദ്യപാനി എവിടെയാണെങ്കിലും ജീവ ശവമായി കുഴഞ്ഞുവീഴുന്നു. രാസവളങ്ങൾ ഉപയോഗിക്കുന്ന മണ്ണിനെ സംഭവിക്കുന്നത് ഇതു തന്നെയാണ് ആദ്യം കുറച്ചു കാലം മണ്ണിൽ നിന്നും നല്ല വിളവെടുപ്പ് ഉണ്ടാകും പിന്നെ പിന്നെ എത്രയായി പോരാത്ത സ്ഥിതിയാകും. മണ്ണിന്റെ യഥാർത്ഥത്തിലുള്ള മരണം തന്നെയാണിത്. രാസവളം കീടനാശിനി എന്നിവയുടെ തുടർച്ചയാണ് ഇന്ന് മുഴുവൻ കാണപ്പെടുന്ന രോഗങ്ങളായ രക്തസമ്മർദ്ദം, ഹൃദരോഗം, പ്രമേഹം, കാൻസർ, കുടൽപുണ്ണ് എന്നിവ. ഭൂമിയിൽ ജീവൻ നിലനിർത്തണമെങ്കിൽ പരിസര ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിന് നാം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


മാനസ
7 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം