സ്കൂളിലെ മലയാളം ക്ലബ്ബായ 'വിദ്യാരംഗം കലാസാഹിത്യ വേദി' കുട്ടികളുടെ ഭാഷാനൈപുണ്യത്തെയും, കലാപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വർഷംതോറും വിപുലമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ദിനങ്ങളുടെ പ്രാധാന്യം, മലയാള സാഹിത്യ പ്രസ്ഥാനവുമായി ബന്ധമുള്ള വിഷയങ്ങൾ, സർഗ്ഗവാസനകൾക്ക് പ്രാധാന്യം നൽകുന്ന തരത്തിലുള്ള രചനാപരമായ സൃഷ്ടികൾ എന്നിവ സ്കൂൾ തലത്തിൽ മാത്രം ഒതുങ്ങാതെ ജില്ലാതലം വരെയുള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്തുവരുന്നു.