വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/അമ്മ പഠിപ്പിച്ചവ

അമ്മ പഠിപ്പിച്ചവ

ഓരോ മുള്ളിന്നുമപ്പുറം
പുലരുന്ന പൂക്കളെ
കാണാ൯ പഠിപ്പിച്ചെന്നെ
വള൪ത്തിയോളമ്മ.

കൂരമ്പുകൾ വന്നെ൯െറ
ചോരയിററിക്കേ...ഒരു
ചിരിപ്പൂവിട൪ത്താ൯
കരുത്തു തന്നവൾ

കറുത്ത രാത്രികൾ
കാലുതെററിക്കെ ഒരു
പൂനിലാവെട്ടമായ്
കാൽനടത്തിയോൾ

സഹനകാലത്തി
നിടവപ്പാതിയിൽ
മഴനനയ്ക്കാതെ൯
താങ്ങായിനിന്നവൾ
 

ഗിരിധ൪
9 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത