സ്കൗട്ട്

ഇന്ത്യയിലെ സ്കൗട്ടിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.സംഘടനയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. യുവതലമുറയുടെ ശാരീരികവും മാനസികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സ്കൗട്ടിന്റെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വ്യത്യസ്തങ്ങളായിട്ടുള്ള പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയവീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഹരൺ സാറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.