സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി

നമ്മുടെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. ആ പ്രശ്നത്തെ ഒരു പരിധി വരെ പരിഹരിക്കാനാവും വിധം ഹയർസെക്കന്ററി പഠനത്തോടൊപ്പം തൊഴിൽപഠനം കൂടി നടത്തി കുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനോ, സംരംഭകനാകാനോ , ഉപരിപഠനത്തിനു പോകാനോ ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസപദ്ധതിയാണ് തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസം (വി.എച്ച്.എസ്.ഇ). വി.എച്ച്.എസ്.ഇ പഠനം കഴിഞ്ഞ് വിജയിച്ച് പുറത്തിറങ്ങുന്നവർക്ക് കേരള സർക്കാരിന്റെ ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിനൊപ്പം തൊഴിൽ പഠനത്തിന്റെ ഫലമായുളള ട്രേഡ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റും കൂടി കിട്ടുന്നു. 2020-21 അധ്യയനവർഷം മുതൽ നമ്മുടെസ്കൂളിൽ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്. ക്യൂ.എഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത വിഷയങ്ങളായി പഠിപ്പിക്കുന്നത്. അതുവഴി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ സാങ്കേതിക പരിജ്ഞാനം ലഭിച്ച ഒരു തൊഴിൽ സേനയെ വാർത്തെടുത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എൻ.എസ്. ക്യൂ.എഫ് ജോബ് റോൾ നമ്മുടെസ്കൂളിൽ പഠിപ്പിച്ചുവരുന്നു. എഫ്.റ്റി..എ.സി (ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ), എഫ് .എച്ച്.ഡബ്ളിയു(ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ)എന്നിവയാണ് അവ.എഫ്.റ്റി.എ.സി ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം എ.സി യുടെ പ്രവർത്തനം , അവയുടെ റിപ്പയറ്റിംഗ്, മെയിന്റനൻസ്, ഇൻസ്റ്റലേഷൻ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നു. അവർക്കായി ഇന്ത്യയിലും വിദേശത്തും സർക്കാർ - സ്വകാര്യ മേഖലകളിലായി ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. എഫ് .എച്ച്.ഡബ്ളിയു ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാൻനൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്.

വൊക്കേഷണൽ ഹയർ സെക്കന്ററിവിഭാഗം - സ്റ്റാഫ്
ക്രമനമ്പർ പേര് വിഷയം ചുമതലകൾ
1 എം.ആർ ജ്യോതിഷ് ചന്ദ്രൻ എഫ്.ടി.എ.സി പ്രിൻസിപ്പാൾ,

വൊക്കേഷണൽ ടീച്ചർ

2 ബീന. ആർ എഫ്.എച്ച്.ഡബ്ളിയു വൊക്കേഷണൽ ടീച്ചർ
3 മനോജ്.എസ്.കെ എഫ്.ടി.എ.സി വൊക്കേഷണൽഇൻസ്ട്രക്ടർ
4 മഞ്ജു .ജി.എസ് എഫ്.എച്ച്.ഡബ്ളിയു വൊക്കേഷണൽഇൻസ്ട്രക്ടർ
5 രാജലക്ഷ്മി .ജി എഫ്.എച്ച്.ഡബ്ളിയു ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്
6 ആഗേഷ്.എസ് എഫ്.ടി.എ.സി ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്
7 പാവന .പി.ആർ ഫിസിക്സ് നോൺ വൊക്കേഷണൽ ടീച്ചർ
8 ബിന്ദു പിള്ള ഇംഗ്ലീഷ് നോൺ വൊക്കേഷണൽ ടീച്ചർ
9 മുകേഷ്.കെ കെമിസ്ട്രി നോൺ വൊക്കേഷണൽ ടീച്ചർ
10 രാജി.എസ് ബയോളജി നോൺ വൊക്കേഷണൽ ടീച്ചർ
11 നിഷാ ഗോപൻ ഗണിതം നോൺ വൊക്കേഷണൽ ടീച്ചർ
12 അലക്സ് .എം.എസ് ഇ.ഡി നോൺ വൊക്കേഷണൽ ടീച്ചർ
13 അരുൺ ശങ്കർ ക്ലർക്ക്


എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)

കോവി ഡ് മഹാമാരി കാലത്തും ഓൺലൈൻ പ്രോഗ്രാമുകളിലൂടെ സജീവമായിരുന്നു വി.എച്ച്.എസ്.ഇ .എൻ.എസ്.എസ്. വോളന്റിയേഴ്സ്. തുടർച്ചയായി ഒക്ടോബർ 15 മുതൽ Nov 14 വരെ നീണ്ടു നിന്ന get, set, step വെബിനാർ സീരീസുകളിൽ വോളണ്ടിയേഴ്സ് തങ്ങളുടെ സാന്നിധ്യം വിവിധ പ്രോഗാമുകളിലൂടെ അറിയിച്ചു. India books of records ൽ ഏറ്റവും കൂടുതൽ വെബിനാർ സംഘടിപ്പിച്ചതിനുള്ള state തലത്തിലുള്ള അവാർഡിന് വി.എച്ച്.എസ്.ഇ department അർഹരായപ്പോൾ അതിൽ ഒരു ഭാഗമാകാൻ തങ്ങൾക്കും സാധിച്ചു.

ഡിസംബർ 16 വിജയ് ദിനം - നമ്മുടെ വീരജവാൻമാരെ ആദരിച്ചു കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ അവർ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റേയും അവരുടെ അർപ്പണബോധത്തേയും കുറിച്ചുള്ള ക്ലാസ്സ് നയിച്ചത്എൻ.സി.സി. ഓഫീസർ ആയ ശ്രീ. വിവേക് സാറാണ് .

'സംഘാതം " - സപ്തദിന ക്യാമ്പ്

ഡിസംബർ 24 മുതൽ ഡിസംബർ 30 വരെ നീണ്ടു നിന്ന" സംഘാതം " - സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ശ്രീ.ജി.ആർ. അനിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ,പി.ടി.എ പ്രസിഡന്റ്, മേനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പാൾ മാരായ ശ്രീ ജ്യോതിഷ് ചന്ദ്രൻ ,ശ്രീ അശോക് കുമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി നിഷ ഗോപൻ, വി.വി.എച്ച്.എസ്.എസ് സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ, എൻ.എസ്.എസ്. വോളന്റിയേഴ്സ് എന്നിവർ പങ്കെടുത്തു.ക്യാമ്പിനോട് അനുബന്ധിച്ച് ശ്രീ .ബ്രഹ്‌മ നായകം മഹാദേവൻ സാറിന്റെ മോട്ടിവേഷൻ ക്ലാസ്സ്, ഫസ്റ്റ് എയ്ഡ് ക്ലാസ്സ്,പേപ്പർ ബാഗ് നിർമ്മാണം, ചവിട്ടി നിർമ്മാണം, സോപ്പ്, കുട എന്നിവയുടെ നിർമ്മാണം പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ഹെൽത്ത് അരീന , സാനിറ്റേഷൻ ബൂത്ത്തുടങ്ങിയ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളെ സാമൂഹിക പ്രതിബന്ധരാക്കുന്നതിനായി ഡോ. ലുബിന യുടെ നേതൃത്വത്തിലുള്ളപാലിയേറ്റീവ് കെയർഅവബോധ ക്ലാസ്സ് , നല്ല ആരോഗ്യത്തിനുള്ള ജീവിത ശൈലി അവലംബിക്കേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാർഗ്ഗങ്ങളേയും കുറിച്ച് ഡോ.സി. സുരേ ഷ് കുമാർ (പീഡിയാട്രിക് വിഭാഗം പാറശ്ശാല താലൂക്ക് ഹോസ്പിറ്റൽ) സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യവും അതിനുള്ള പരിശീലനവും സിവിൽ പോലീസ് ഓഫീസേർസ് ആയ ശ്രീമതി. അതുല്യ,ശ്രീമതി അനീഷ് ബാൻ, നല്ലൊരു തൊഴിൽ കണ്ടെത്തുന്നതിനായുള്ള മാർഗ്ഗങ്ങളെ കുറിച്ച്ടെക്നോപാർക്ക് കൺസൾട്ടന്റ് ആയ ശ്രീ.കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി കൊണ്ട് വിവിധ ദിവസങ്ങളിൽ സെമിനാറുകൾ അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള നിരാമയ തെരുവുനാടകം പ്രാവച്ചമ്പലം ജംഗ്ഷനിൽ എൻ.എസ്.എസ്. വോളന്റിയേഴ്സ് അവതരിപ്പിച്ചു. കാട്ടാക്കട എം.എൽ.എ ശ്രീ. ഐ .ബിസതീഷിന്റെ തനത് പ്രോജക്ട് ആയ "കാർബൺ ന്യൂടൽ കാട്ടക്കട " അദ്ദേഹം അവതരിപ്പിക്കുകയും അന്തരീക്ഷ മലിനീകരണ തോത് കുറക്കേണ്ടതിന്റെ ആവശ്യകതയേയും മാർഗ്ഗങ്ങളേയും കുറിച്ച് സംസാരിക്കുകയും ചെയ്തു.

വിമുക്തി സോഫ് നെറ്റ് പ്രോജക്ട്

Dec 27 ന് എക്സൈസ് വകുപ്പുമായി സഹകരിച്ചുള്ള വിമുക്തി സോഫ് നെറ്റ് പ്രോജക്ട് ശ്രീ. ഋഷിരാജ് സിംഗ് (റിട്ടയേർഡ് ഐ.പി.എസ്) ഉദ്ഘാടനം ചെയ്തു. 100 പേർ പങ്കെടുത്ത വിമുക്തി പൊതു സദസ്സിൽ അദ്ദേഹം ലഹരിയുടെ ദൃഷ്യ വശങ്ങളെ കുറിച്ച് സംസാരിച്ചു. അന്നേ ദിവസം സ്കൂളിന്റെ നൂറ് മീറ്റർ ചുറ്റളവിൽ ലഹരി വിമുക്ത മേഖല പ്രഖ്യാപിച്ചു കൊണ്ട് കുട്ടികൾ yellow line campaign നടത്തി. കൂടാതെ ചുറ്റുമുള്ള കടകൾ, ചുമരുകൾ, വാഹനങ്ങൾ എന്നിവയിൽ ലഹരി വിരുദ്ധ പോസ്റ്റർ പതിപ്പിച്ച് കൊണ്ട് ലഹരി വിരുദ്ധ പരിപാടികളിൽ പങ്കാളിയാവുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.

നിരാമയപ്രോജക്ട്

Dec-29 ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ചുള്ള നിരാമയ പ്രോജക്ടിന്റെ ഭാഗമായി പള്ളിച്ചൽ ആയുഷ് ആയുർ വേദ ഹോസ്പിറ്റലിലെ ഡോക്ടർമാരായ സ്മിത, പ്രിയദർശിനി , രജിത എന്നിവരുടെ നേതൃത്വത്തിൽ കോവി ഡാനന്തര രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും കോവി ഡാനന്തര ആയുർവേദചികിത്സാ ക്യാമ്പും നടത്തി. യോഗത്തിൽ എം.എൽ.എ ശ്രീ. ഐ .ബി. സതീഷ് , വാർഡ് മെമ്പർ ശ്രീ ഇ.വി. വിനോദ് കുമാർ ,പി.ടി.എ പ്രസിഡന്റ്, പ്രിൻസിപ്പാൾ ജ്യോതിഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. ആയുർവേദ ഫോഗിങ് ശ്രീ. ഐ .ബി..സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 107 പ്രദേശവാസികൾക്ക് സൗജന്യ ചികിത്സയും സൗജന്യ മരുന്ന് വിതരണവും നടത്താൻ സാധിച്ചു.

Jan 22 ന് താന്നി വിള പി.എച്ച്.സി , വി.വി.എച്ച്.എസ്.എസ് ലെ നൂൺഫീഡിങ് റൂം എന്നിവിടങ്ങളിൽ അടുക്കള കലണ്ടർ സ്ഥാപിച്ചു.

മനുഷ്യനെ കാർന്നു തീർക്കുന്ന അർബുദ രോഗത്തിനെതിരെ മുൻ കരുതൽ എടുക്കേണ്ട തിനെ കുറിച്ചും സംശയങ്ങൾ ദൂരികരിക്കുവാനുമായി world cancer ദിനമായ ഫെബ്രുവരി 4 ന് പള്ളിച്ചൽഎൻ.എച്ച്.എം-ലെ ഡോക്ടർ സ്മിത. എസ്.. ശിവന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ ക്ലാസ്സ് നടത്തി.

സ്നേഹസജ്ഞീവനി പദ്ധതി

ഫെബ്രുവരി 12 നേമം വി.വി.എച്ച്.എസ്.എസ് ലെ വി എച്ച് എസ് ഇ എൻ.എസ്.എസ്. ന്റെ ആഭിമുഖ്യത്തിൽ സ്നേഹ സജ്ഞീ വനി പദ്ധതിയുടെ ഒന്നാം ഘട്ടം നേമം ഗവ.യു.പി.എസ്സിൽ പള്ളിച്ചൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.ആർ. സുനു ഉദ്ഘാടനം ചെയ്തു. പി.എച്ച്.സി നേഴ്സായ ശ്രീമതി രേഷ്മയുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. വോളന്റിയേഴ്സ് സംഘടിപ്പിച്ചു. സ്നേഹ സജ്ഞീ വനി സൗജന്യ പ്രമേഹരക്തസമ്മർദ്ധന പരിശോധനാ ക്യാമ്പിൽ 150-ഓളം പേർ പങ്കെടുത്തു.

ലോകമാതൃഭാഷാ ദിനാചരണം

ഫെബ്രുവരി 19 ലോക മാതൃഭാഷാ ദിനാചരണം കവി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ ഭാഷാ അധ്യാപകനായ ശ്രീ. ഗോപിപ്പിള്ള സാറിനെ ആദരിച്ചു. മലയാള കവിതാലാപനം, മലയാള ഭാഷയുടെ പ്രാധാന്യവതരണം, എന്നിവ എൻ.എസ്.എസ്. വോളന്റിയേഴ്സ് നടത്തി. ഭാഷാ പ്രതിജ്ഞ കവി ചൊല്ലി കൊടുക്കുകയും മലയാള സാഹിത്യ സദസ്സിലെ നക്ഷത്രങ്ങളെ ഗോപിപ്പിള്ള സാർ പരിചയപ്പെടുത്തുകയും ചെയ്തു.

അന്താരാഷ്ട്ര വനിതാദിനാചരണം

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നേമം സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക ശ്രീമതി അപർണ്ണ രാജീവ് മുഖ്യാതിഥി ആയിരുന്നു.ഉദ്ഘാടന കർമ്മം ശ്രീമതി അപർണ്ണ രാജീവ് നിർവഹിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിച്ച് ഉന്നത വിജയം കൈവരിക്കുന്നതിനും ,  നല്ല പൗരന്മാരായി മാറുന്നതിന് ഉതകുന്ന രീതിയിൽ എങ്ങനെ മനസ്സിനെ നിയന്ത്രിക്കാം എന്ന് ലളിതമായ ഭാഷയിൽ കൗൺസിലിംഗ് ക്ലാസ്സ് നൽകി  മാറനല്ലൂർ എ.പി.എച്ചിലെ മെഡിക്കൽ ഓഫീസറായ  ഡോ.നിത്യ. കുട്ടികൾ അവരുടെ സംശയനിവാരണത്തിന് ഈ അവസരം വിനിയോഗിച്ചു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

വിക്ടറി വി. എച്ച്.എസ്.എസ് നേമം വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീംനിന്റെയും ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നേമം ഗവ.യു.പി.എസിൽ വച്ച് 11/3/2022 വൈളളിയാഴ്ച്ച നടത്തുകയുണ്ടായി.ലയൺസ്  ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു.മൻസൂർ ( എച്ച്.എം യു.പി.എസ്) വിനോദ് കുമാർ ( പള്ളിച്ചൽ പഞ്ചായത്ത് അംഗം) അശോക് കുമാർ ( പ്രിൻസിപ്പാൾ ഹയർസെക്കൻഡറി വിഭാഗം) ജ്യോതിഷ് ചന്ദ്രൻ ( പ്രിൻസിപ്പാൾ വി എച്ച് എസ് ഇ വിഭാഗം) നിശാഗോപൻ( എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) ജോർജ് തോമസ് കുളത്തുക്കൽ ( ലയൺസ് ക്ലബ്ബ്) ലക്ഷ്മി രാധാകൃഷ്ണൻ ( ലയൺസ് ക്ലബ്ബ്) എന്നിവർ  പങ്കെടുത്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 4മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ കുട്ടികൾക്ക് പർപ്പിൾ  ഐ ക്ലിനിക്ക്. ചവറ സൗജന്യമായി കണ്ണട നൽകി.


കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ

1. മികച്ച ഉന്നത  വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക എന്നതും , ഓരോ വിദ്യാർത്ഥിയുടെയും ചുറ്റുപാടുകൾക്കനുസരണമായി കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ്  'CAREER. PLANNING' എന്ന പ്രോഗ്രാമിന്റെ ഉദ്ദേശം.

നമ്മുടെ സ്കൂളിന്റെ CAREER PLANNING പ്രോഗ്രാം  ഒരു വെബിനാറിന്റെ രൂപത്തിൽ 07-11-2021 ഞായാറാഴ്ച സന്ധ്യയ്ക്ക് 7.15 ന് നടത്തി. വെബിനാർ നയിച്ചത്  നെയ്യാറ്റിൻകര  ടൗൺ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്പ്മെന്റ് സെന്ററിലെ ഫാക്കൽറ്റി ശ്രീ.സനിൽകുമാർ അവർകളാണ്.

2. നമ്മുടെ സ്കൂളിൽ  ഒന്നാം വർഷ VHSE  അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും NSQF / skill കോഴ്സുകളെക്കുറിച്ച് അവബോധം നൽകുന്നതിന് ഉതകുന്ന തരത്തിൽ 14-11-2021 ഞായറാഴ്ച സന്ധ്യയ്ക്ക് 7.30 ന് 'നവീനം - 2021' എന്ന പരിപാടി ഓൺലൈനായി നടത്തി. നമ്മുടെ സ്കൂളിലെ NSQF കോഴ്സുകൾ പഠിച്ചു കഴിയുന്നവർക്കുള്ള തൊഴിലവസങ്ങളെ പ്പറ്റിയും ഉപരിപഠന സാധ്യതകളെപ്പറ്റിയും പരമാവധി വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ബോധവൽക്കരിക്കുന്നതിനും നമ്മുടെ സ്കൂളിലെ ചിട്ടവട്ടങ്ങളെപ്പറ്റി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരു അവബോധം സൃഷ്ടിക്കുന്നതിനും അദ്ധ്യാപകരെ പരിചയപ്പെടുന്നതിനുമാണ്നവീനം - 2021എന്ന ഈ പ്രോഗ്രാം ഉപയോഗപ്പെടുത്തിയത്.

3. VHSE രണ്ടാം വർഷ FTAC വിദ്യാർത്ഥികൾക്ക് passout ആയശേഷം സ്വയം തൊഴിൽ തേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഒരു സംരംഭകനെ ഉൾപ്പെടുത്തി നടത്തുന്ന ക്ലാസ് - 'FACE TO FACE' 21-11-2021 ഞായറാഴ്ച സന്ധ്യയ്ക്ക് 7.30 ന് നടത്തി.. ഈ ക്ലാസിൽ കുട്ടികൾക്ക് ADVANCED BUILDING SOLUTIONS PVT. LTD. മാനേജിംഗ് ഡയറക്ടർ ശ്രീ. ഷിജിത്ത്. ജി.പി അവർകളുമായി അന്യോന്യം സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് കിട്ടി.

4. VHSE രണ്ടാംവർഷ FHW വിദ്യാർത്ഥികൾക്ക് Passout ആയ ശേഷം ആരോഗ്യമേഖലയിൽ തൊഴിൽ തേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സർക്കാർ സർവീസിലുള്ള ഹെൽത്ത് ഇൻസ്പെക്ടറെ ഉൾപ്പെടുത്തി നടത്തിയ ക്ലാസ് -  'FACE TO FACE' 28-11-2021 ഞായറാഴ്ച സന്ധ്യയ്ക്ക് 7.30 ന് . ഈ ക്ലാസിൽ കുട്ടികൾക്കായി ഹെൽത്ത് വർക്കറുടെ വിവിധ പ്രവർത്തനമേഖലകളെപ്പറ്റി കോട്ടുകാൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. വൽസകുമാർ അവർകൾ സംസാരിച്ചു. അദ്ദേഹവുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം ഉണ്ടായി.

5. വിദ്യാർത്ഥികളുടെ ആശയവിനിമയപാടവം വർദ്ധിപ്പിക്കാനും അവരുടെ ഉള്ളിലുള്ള നവീന ആശയങ്ങളെ പുറത്തെടുക്കാനുള്ള കഴിവു കിട്ടുന്നതിനും ഇന്റർവ്യൂ , ഗ്രൂപ്പ് ഡിസ്ക്കഷൻ തുടങ്ങിയവയെ face ചെയ്യുന്നതിനുള്ള കഴിവു ലഭിക്കുന്നതിനുമുള്ള പരിശീലനപരിപാടിയാണ് INSIGHT. ഈ പരിപാടിക്ക്  06/12/2021 സന്ധ്യയ്ക്ക് 7.30 ന് ശ്രീ. നോബിൾ മില്ലർ സാർ നേതൃത്വം നൽകി.

6. പെൺകുട്ടികൾക്ക് സമൂഹത്തിൽ ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു training ആണ് SHE CAMP. സ്ത്രീ സുരക്ഷ, വനിതാ വിദ്യാഭ്യാസം, വ്യക്തിശുചിത്വം, സ്വയരക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള കാര്യങ്ങൾ 11/12/2021 സന്ധ്യയ്ക്ക് 7.00 മണിക്ക് പൂന്തുറ NHM Govt. Holistic ഹോസ്പിറ്റലിലെ ഡോക്ടർ വീണാ നായർ അവർകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു

7. പഠനത്തോടുള്ള വിമുഖത , പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള പേടി , പരീക്ഷ അടുക്കുമ്പോൾ ഉള്ള മാനസിക സംഘർഷം, തുടങ്ങിയ പ്രശ്നങ്ങൾ പല വിദ്യാർത്ഥികളിലും കണ്ടു വരുന്നുണ്ട്. എങ്ങനെ പരീക്ഷയെ പേടി കൂടാതെ സമീപിക്കാം എന്ന കാര്യത്തെപ്പറ്റി  വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ പരിപാടിയാണ് 'HAPPY LEARNING'. 18/12/2021 സന്ധ്യയ്ക്ക് ഈ പ്രോഗ്രാം നയിച്ചത് അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ ശ്രീ. നോബിൾ മില്ലർ ആണ്.


8. ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളെ നേരിടാൻ വേണ്ടിയുള്ള സാമൂഹികവും വ്യക്തിപരമായുമുള്ള കഴിവുകളെ വളർത്തിയെടുക്കുവാൻ വേണ്ടി നടത്തുന്ന പരിശീലന പരിപാടിയാണ് Life Skills Counselling. നമ്മുടെ സ്കൂളിനു വേണ്ടി 21-12-2021 സന്ധ്യയ്ക്ക് 7.30 ന് VHSE ഡയറക്ടറേറ്റിലെ സീനിയർ ക്ലർക് ശ്രീ. വിനോജ് സുരേന്ദ്രൻ അവർകൾ Life Skills Counselling ക്ലാസ് എടുത്തു.

9. രക്ഷകർത്താക്കൾ മക്കളോടു സംസാരിക്കേണ്ടതിന്റെ ആവശ്യകത, അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ രക്ഷകർത്താക്കൾക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനും രക്ഷകർത്താക്കൾക്കു ഡോക്ടറുമായി മക്കളുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കുന്നതിനുമാണ് 'POSITIVE PARENTING' എന്ന പ്രോഗ്രാം നടത്തിയത്. ഈ പ്രോഗ്രാം 22/12/2021 ബുധനാഴ്ച സന്ധ്യയ്ക്ക് 7.30 ന് കോട്ടുകാൽ പ്രൈമറി ഹെൽത്ത് സെന്റർ ഡോക്ടർ ശ്രീ. രാജേഷ് അവർകർ നയിച്ചു.

ചിത്രശാല 🖼️

വി എച്ച് എസ് ഇ അധ്യാപകർ(2023-2024)

ക്രമനമ്പർ പേര് വിഷയം
1 മനോജ് എസ് കെ വൊക്കേഷണൽ ഇൻസ്ട്രക്ടർ എഫ് ടി എ സി
2 മഞ്ജു ജി എസ് വൊക്കേഷണൽ ഇൻസ്ട്രക്ടർ എഫ് എച്ച് ഡബ്ലിയു
3 രാജലക്ഷ്മി ജി ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് എഫ് എച്ച് ഡബ്ലിയു
4 അഖീഷ് എസ് ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് എഫ് ടി എ സി
5 ബിന്ദു പിള്ളൈ നോൺ വൊക്കേഷണൽ ടീച്ചർ -ഇംഗ്ലീഷ്(പ്രിൻസിപ്പൽ)
6 മുകേഷ് കെ നോൺ വൊക്കേഷണൽ ടീച്ചർ -കെമിസ്ട്രി
7 രാജി എസ് നോൺ വൊക്കേഷൻ ടീച്ചർ -ബയോളജി
8 നിഷ ഗോപൻ വൊക്കേഷണൽ ടീച്ചർ- ഗണിതം
9 അരുൺ ശങ്കർ ക്ലർക്ക്
10 അലക്സ് എം എസ് നോൺ വൊക്കേഷണൽ ടീച്ചർ -ഈ ഡി