വി.വി.എം.എച്ച്.എസ്. മാറാക്കര/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണക്കാലം
'നിയ്യെന്താ അവടെ ചെയ്യണേ ? '... പറമ്പിൽ നിന്ന് തിരിയുന്ന മകനെ നീട്ടി വിളിച്ച് അമ്മ മുറ്റത്തേക്കിറങ്ങി.. ദിവസത്തിന്റെ മുക്കാൽഭാഗവും ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന മകൻ പ്രകൃതി സ്നേഹിയായോ എന്ന ചിന്ത അമ്മക്ക് തെല്ലൊരാഹ്ലാദം നൽകി.. "ഞാനൊന്ന് വെയിലുകൊള്ളട്ടമ്മേ....”. "നിനക്കെന്താടാ വട്ടായോ...."-അമ്മയുടെ ശബ്ദമുയർന്നു.. "വെയിലത്ത് നിന്നാ വൈറസ് ചാവൂത്രേ...”. "ആരേ പറഞ്ഞു....”. "വാട്ട്സ് ആപ്പാ.....”. "ആരുടെ വാപ്പാ....?”. "അമ്മാ...ഫോണില് വാട്ട്സ് ആപ്പ്...”. "എന്ത് ആപ്പായാലും കൊള്ളാം....നിയ്യ് മര്യാദക്ക് അകത്തിക്ക് കേറിക്കോ....."-അമ്മ കണ്ണുരുട്ടി. "നിയ്യ് ആപ്പിലാവാതെ പത്രോം ടീവീം കാണടാ......സോപ്പിട്ട് കയ്യ് കഴുകേം..മുഖം മറക്കേം...വിട്ട് നിക്കേംല്ലടാ വേണ്ടത്..വെയിലത്ത് നിന്നാ വൈറസല്ല അന്റെ കാര്യം കഷ്ടാവും..”. "വെയിലത്ത് നിന്നാ വൈറസ് ചാവൂലല്ലേ......”. "ന്റമ്മോ കൊറേ ഒാണക്കാലം കണ്ടിട്ടുണ്ട് ...ഈ കൊറോണക്കാലം...എന്താല്ലേ...... കാലത്തിന്റൊരു പോക്ക്......”.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |