വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

ഒരു കൊറോണ കവിത

കൊറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
 തിക്കും തിരക്കും ബഹളമില്ല
 വാഹനാപകടം തീരെയില്ല
 വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുണ്ണ്ന്ന ചങ്കുകൾക്ക്
 കഞ്ഞി കുടിച്ചാലും സാരമില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
 എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരുമൊന്നായ് ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും

Muhsina Rajiya
7 E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത