തത്തേ, തത്തേ വാ വാ വാ... പച്ചത്തത്തേ വാ വാ വാ... പച്ചപ്പട്ടുമുടുത്തിട്ട് ചുണ്ടിൽ ചായം തേച്ചിട്ട് അത്തിമരത്തിൻകൊമ്പത്ത് ഊഞ്ഞാലാടാൻ പോകേണ്ടേ.... അത്തിക്കായ്കൾ തിന്നേണ്ടേ ആടിപ്പാടി രസിക്കണ്ടേ നെൽവയൽ പൂത്തതറിഞ്ഞില്ലേ ... നെന്മണി തിന്നാൻ പോകണ്ടേ ഇത്തിരി നേരം ഇരുന്നാട്ടെ ഒത്തിരി കാര്യം ചൊല്ലിടാം കൂടും തേടി പോകാനോ കൂട്ടം കൂടി പോകാനോ ഞാനും കൂടെ വന്നോട്ടെ കുഞ്ഞിത്തത്തേ വാ വാ വാ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത