വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/ചന്തുവിൻെറ പാഠം

ചന്തുവിൻെറ പാഠം

ഒരിടത്ത് ചന്തു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.അവൻ അലസനും മടിയനും ഒന്നിനോടും ഒരു താത്പര്യവും ഇല്ലാത്തവനായിരുന്നു.അവന്റെ അമ്മയ്ക്ക് ജോലികളൊക്കെ ചെയ്ത് വയ്യാതായിരുന്നു.അതുമല്ല അവൻെറ അമ്മയ്ക്ക് പല പല അസുഖങ്ങളും ഉണ്ടായിരുന്നു.വൈകാതെ അമ്മ കിടപ്പിലായി.ഒരു ദിവസം അമ്മ അവനോട് പറഞ്ഞു..."മോനേ ചന്തു,എനിക്ക് തീരെ വയ്യെടാ...എന്റെ സ്ഥിതി തീരെ മോശമായി വരുകയാണ്.....എന്തെങ്കിലും ചെയ്ത് എന്റെ അസുഖം മാറ്റി താ മോനേ......"അവൻ പൊട്ടിക്കര‍ഞ്ഞു...അമ്മയുടെ അവസ്ഥ അവനെ വിഷമത്തിലാക്കി...എന്ത് വന്നാലും അമ്മയുടെ അസുഖം മാറ്റും എന്ന് അവൻ ഉറച്ച തീരുമാനം എടുത്തു.പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അവന് അറിയില്ലായിരുന്നു....അവൻ അതും ആലോചിച്ച് പുറത്തേക്കിറങ്ങി...."ഹൊ എന്തൊരു വൃത്തികേട്...ആദ്യം ഇതൊക്കെയൊന്ന് വൃത്തിയാക്കാം..."അവൻ അവിടെയുള്ള ചപ്പും ചവറുമൊക്കെ വൃത്തിയാക്കി.കുറേ ചെടികളും നട്ടു...അവിടെ ആകെ ഭംഗിയായി...അവൻ വീടിനുള്ളും എല്ലാം വൃത്തിയാക്കി അടുക്കിവെച്ചു.ഇതെല്ലാം ചെയ്തു കഴിഞ്ഞപ്പോഴേക്കും രാത്രിയായി.അമ്മയുടെ മുറിയിൽ നോക്കിയപ്പോൾ അമ്മ നല്ല ഉറക്കം.അവനും പോയിക്കിടന്ന് ഉറങ്ങി.നേരം വെളുത്ത ഉടൻ ചായയുമായി അവൻ അമ്മയുടെ അടുത്തെത്തി...അമ്മയ്ക്ക് അസുഖം അൽപ്പം കുറവുണ്ടായിരുന്നു....അവൻ പുറത്ത് പോയി അമ്മയ്ക്ക് വേണ്ട മരുന്നൊക്കെ വാങ്ങിക്കൊണ്ടുവന്നു...അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ അവൻ എടുത്തു...വൈകാതെ അമ്മയുടെ അസുഖം മാറി.അവൻ അമ്മയോട് പറഞ്ഞു നമ്മുടെ പരിസരം വൃത്തികേടായി കിടന്നതുകൊണ്ടാണ് അമ്മയ്ക്ക് അസുഖമൊക്കെ വന്നത്..രോഗം വന്നാൽ വിഷമിച്ച് ഇരിക്കുകയല്ല വേണ്ടത് മറിച്ച് രോഗപ്രതിരോധവും കരുതലുമാണ് വേണ്ടത്.അമ്മയാണ് ഇത് എനിക്ക് മനസ്സിലാക്കി തന്നത്...ഞാനിത് എല്ലാവരുമായും പങ്കുവെക്കും.

വൈഷ്ണവി എസ്സ് പി
6 എ, വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ