വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു.

സ്കൂളിലും പ്രദേശത്തും പ്ലാസ്റ്റിക്കിനെതിരെ വ്യത്യസ്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

1. തുണിസഞ്ചി വിപ്ലവം

പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്ത ഒരു പരിപാടിയാണിത്. രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിൽ തുണിസഞ്ചി നിർമ്മിച്ച് മുഴുവൻ കുട്ടികൾക്കും സമീപത്തെ കടകളിലും വടുകളിലും സൗജന്യമായി നൽകി പ്ലാസ്റ്റിക്കിനെതിരെ അവബോധം സൃഷ്ടിച്ചു.

2. നല്ല വെള്ളം നല്ല പാത്രം

സ്കൂളിലേക്ക് കുട്ടികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി നിരോധിച്ച് സ്റ്റീൽ ബോട്ടിലുകൾ ശീലമാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി വിപുലമായ ക്യാമ്പയിനാണ് സ്കൂളിൽ നടന്നത് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്ററാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

3. ഹരിത യുദ്ധം

എന്റെ വിദ്യാലയം എന്റെ വീട് എന്റെ നാട് പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഏറ്റെടുത്ത പദ്ധതിയാണിത് ഇതിന്റെ ഭാഗമായി മഞ്ഞക്കുളത്ത് ഒരു പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു . പുനരുപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്കുകൾ പരമാവധി ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൂടാതെ മഞ്ഞക്കുളം പ്രദേശത്ത് പ്ലാസ്റ്റിക് ഉപയോഗവുമായി ബന്ധപ്പെട്ട് സർവ്വേ നടത്തുകയും പ്ലാസ്റ്റിക് വിപത്ത് സംബന്ധിച്ച ബോധവത്കരണം നടത്തുകയും ചെയ്തു