കാററുലഞ്ഞ വഴികളിലോ ലോകത്തിൻ ദിശകളിലോ ദുഃഖം പകരുമീ രാവുകൾ മരണം പൊഴിയുമീ സന്ധ്യകൾ അരികിലോ നിൽക്കാതെ മാറോട് ചേർക്കാതെ വേർപിരിഞ്ഞെന്നു മേ- നിൽക്കയാം ബന്ധങ്ങൾ ശ്വസനത്തെ മറക്കുന്നീ തൂവാല നിമിഷങ്ങൾ വിട പറയും നേരമായ് വായുവിനീ ദിനം കൂട്ടിലായ പറവകളെങ്ങും ചിറകുയരും നേരത്തിൽ വീട്ടിലായ മനുഷ്യരെങ്ങും കൂട്ടിലായ പറവകളായ് തുരുമ്പെടുത്ത ഭവനം പോലെ ലോക മാനസമെങ്കിലും ഇന്നിവിടം കണ്ണിലെല്ലാം ശുചിത്വതിൻ സൂചന
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത