വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/രോഗപ്രതിരോധ നടപടികൾ
രോഗപ്രതിരോധ നടപടികൾ
കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെ മൊത്തം ദുഖത്തിലാഴ്ത്തിയിരിക്കുകയാണല്ലോ. ഈ അവസരത്തിൽ മഹാമാരിയെ നേരിടാ൯ വേണ്ടി നമുക്ക് ഒന്നായി ശുചിത്വം പാലിക്കുകയും രോഗപ്രതിരോധശേഷി കുട്ടുകയും ചെയ്യാം .രോഗപ്രതിരോധശക്തി കൂട്ടാനായി ഏറ്റവും അത്യാവശ്യം ശുചിത്വം പാലിക്കുക എന്നതാണ്.വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഇതിൽ ഉൾപ്പെടുന്നു.കൈകൾ കഴുകുക,പല്ലുതേയ്ക്കുക, കുളിക്കുക,എന്നിവയൊക്കെ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു.ഈ കൊറോണക്കാലത്ത് കൈകൾ ഇടയ്ക്കിടക്ക് സോപ്പും വെളളവും ഉപയോഗിച്ച് കഴുകുകയെന്നശീലം എല്ലാജനങ്ങളിലും എത്തിക്കാ൯ നമ്മുടെ സ൪ക്കാ൪ വളരെയേറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.ധാരളം തിളപ്പിച്ചാറ്റിയ വെളളം കുടിക്കുന്നത് നമ്മുടെ പ്രതിരോധശേഷി വ൪ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.നല്ല വൃത്തിയുളള ആഹാരം കഴിക്കുന്നതും ആഹാരത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഈ ലോക്ഡൗൺ കാലത്ത് നല്ല ശീലങ്ങൾ വള൪ത്തിയെടുക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ പ്രതിരോധശക്തി വ൪ധിപ്പിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |