വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്

എൻ.സി.സി പ്രവർത്തനങ്ങൾ 2023

വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 3k Girls BN കൊല്ലം ഗ്രൂപ്പ്. സ്കൂൾ എൻ.സി.സി ANO സൂസൻ ജോണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എൻ സി സി ഗ്രൂപ്പ് സ്കൂളിന്റെ എല്ലാ ആഘോഷങ്ങളിലും ഒരു ഭാഗമാകുന്നു. 1st years 49 , 2nd years 51 ആകെ 100 പേരടങ്ങുന്നതാണ് സ്കൂൾ എൻ സി സി ഗ്രൂപ്പ്.ആഴ്ച്ചയിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ പരേഡ്, പരേഡിനു ശേഷം ഭക്ഷണം ,1 വർഷത്തിൽ 10 ദിവസം നീണ്ടുനിൽകുന്ന ക്യാമ്പ് എന്നിങ്ങനെ ഉൾപെടുന്നതാണ് എൻ.സി.സി പ്രവർത്തനങ്ങൾ . പ്രധാനപ്പെട്ട ദിവസങ്ങളായ റിപ്പബ്ലിക്ക് ദിനം, സ്വതന്ത്യദിനം, അതുപോലെ ലോക പ്രകൃതി സംരക്ഷണ ദിനം, യോഗ ദിനം, കാൻസർ അവബോധ ദിനം ഇതിനെ എല്ലാം ബന്ധപ്പെട്ട ക്ലാസുകൾ, പോസ്റ്ററുകൾ നിർമിക്കുകയും ആഘോഷിക്കുയും ചെയ്തു.

യോഗ ദിനം

   21 June 2023 - ൽ എൻ.സി.സി കേഡറ്റുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് യോഗ ദിനം ആഘോഷിക്കുകയും  ഭുജംഗാസനം, പദ്മാസനം എന്നിങ്ങനെയുള്ള വിവിധ യോഗാസനങ്ങൾ ചെയ്തു

 

ലോക പ്രകൃതി സംരക്ഷണ ദിനം

        28 July 2023 - ൽ   സ്കൂൾ എൻ. സി .സി കേഡറ്റുകൾ  ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുകയും , പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം , പ്ലക്ക് കാർഡുകൾ നിർമ്മിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായുള്ള ക്ലാസ്സുകൾ  എടുക്കുകയും ചെയ്തു.

 

കാൻസർ അവബോധ ദിനം

       കാൻസർ ബോധവത്കരണ ദിനത്തിന്റെ  ഭാഗമായി  7 നവംബർ 2023 - ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് NCC ANO സൂസൻ ജോണിന്റെ നേതൃത്വത്തിൽ വെച്ച് എൻ.സി.സി കേഡറ്റുകൾ കാൻസർ ദിനം ആഘോഷിച്ചു. പ്ലക്ക് കാർഡുകൾ , ക്വിസ് , പോസ്റ്ററുകൾ, കാൻസർ ബോധവത്കരണവുമായി സ്കിറ്റ് കളിക്കുകയും ചെയ്തു.

 

എൻ.സി.സി

നൂറോളം എൻ.സി.സി കേഡറ്റുകൾ സ്കൂളിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്നു.സ്കൂൾ ഡിസിപ്ളിൻ നിലനിർത്താൻ ബറ്റാലിയൻ നന്നായി കഠിനാധ്വാനം ചെയ്യുന്നു. കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നതിനായി രജിസ്ട്രേഷൻ നടത്താനും, സാമൂഹിക അകലത്തിൽ കുട്ടികളെ ക്രമീകരിക്കാനും ലിറ്റിൽ കൈറ്റ്സ് കുട്ടികളും ,എൻ.സി.സി കുട്ടികളും അക്ഷീണം പരിശ്രമിച്ചു. 13/08/21 സോഷ്യൽ സർവീസ് ആക്ടിവിറ്റിയുടെ ഭാഗമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗാന്ധിജിയുടെയും വല്ലഭായി പട്ടേലിന്റെയും പ്രതിമ വൃത്തിയാക്കുന്നു.      

എൻ സി സി ' എ' സർട്ടിഫിക്കേറ്റ് പരീക്ഷ

സ്ക്കൂളിൽ ഡെയ്ലി പരേഡ് 03/01/2022 ൽ ആരംഭിച്ചു. മൊത്തം100 കേഡറ്റുകൾ ഉണ്ട്. 20/01/22 ൽ അവരുടെ എ സർട്ടിഫിക്കറ്റ് പരീക്ഷ നടത്തി.