വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കോവിഡ്-19

കോവിഡ്-19

മഹാമാരിയായി ഇന്ന് പ്രപഞ്ചത്തെ നെടുവീർപ്പിലാകിയ ഒരു വൈറസ്. ഒരു വൈറസിന്റെ പേരിൽ പകച്ചുപോയിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം മുതൽ വലിയ വികസിത രാജ്യങ്ങൾ വരെ. ഏഷ്യ എന്ന ഒരു ഭൂഖണ്ഡത്തിലെ ചൈന എന്ന ഒരു രാജ്യത്തിലെ നിശബ്ദ യുദ്ധത്തിന്റെ ചുവട് പിഴച്ചുപോയപ്പോൾ മഹാമാരിയായി ലോകം മൊത്തം പടർന്നു പിടിച്ച ഒരു വൈറസ് - "കൊറോണ എന്ന കോവിട് 19".
സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ സ്വയശുചിത്വവും പരിസരശുചിത്വവും നിലനിർത്തിക്കൊണ്ടു മറ്റുള്ളവരിലേക്ക് വൈറസ് പകരാതിരിക്കാനായുള്ള മുൻകരുതലിന്റെ ഭാഗമായി ലോക്കഡൗൺ എന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചു. കോവിട് മഹാമാരി ലോകത്തിൽ ഉണ്ടാക്കിയ നഷ്ടത്തിന്റെ കണക്കുകൾ വലുത് തന്നെയാണ്. മഹാമാരിയുടെ ചർച്ചകളും വാർത്തകളും എന്നും നമ്മൾ കേൾകുന്നുണ്ട്. എന്നാൽ മഹാമാരി ലോകത്തു ഉണ്ടാക്കിയ ചർച്ചചെയ്യപ്പെടാത്ത മാറ്റങ്ങളും കുറെ ആണ്. ലോക്കഡൗൺ 20 ദിവസം പിന്നിട്ടപ്പോൾ ഭൂമിയുടെ ഓസോൺ പാളികളിലെ വിള്ളലുകളുടെ അളവ് കുറയാൻ തുടങ്ങി, മനുഷ്യരെ ഭയന്നു ഒളിച്ചു ജീവിച്ച പക്ഷികൾ തിരിച്ചു അവരുടെ സ്വദേശം തേടി വരാൻ തുടങ്ങി, ആകാശം തെളിഞ്ഞു, ഓക്സിജൻ അളവ് അന്തരീക്ഷത്തിൽ കൂടി, നാടിനെ നശിപ്പിക്കുന്ന മലിനീകരണം ഇല്ല വീടിനെ നശിപ്പിക്കുന്ന മദ്യപാനം ഇല്ല കൊലപാതകങ്ങൾ ഇല്ല വാഹനാപകടങ്ങൾ ഇല്ല. മൊത്തത്തിൽ ആകെ ഒരു മാറ്റം. ഒരു വൈറസിന് മുൻപിൽ കാശിനു പോലും വിലയില്ല എന്ന് മനുഷ്യൻ മനസിലാക്കി തുടങ്ങി. മഹാമാരിയെ തുരത്താൻ നമ്മൾ വീടിനുള്ളിൽ ഇരുന്നു തന്നെ ഒന്നായി ശക്തരായി വൃത്തിയായി ഇരികാം. ഇത് ഒരു അവസരമാണ് പ്രകൃതിയെ മനസിലാക്കാനുള്ള മനുഷ്യന്റെ അവസരം.. നമ്മുടെ കൈകൾ മാത്രമല്ല പരിസരവും പ്രകൃതിയെയും ശുചിയായി സൂക്ഷിക്കുക.. ഇനി ഒരു മഹാമാരിക്കും നമ്മുടെ ഭൂമിയിലുള്ള സഹോദരീസഹോദരങ്ങളെ വിട്ടു കൊടുക്കാതിരുകുവാൻ പരിശ്രമികാം നമുക്ക് ഓരോരുത്തർക്കും. മാറ്റാം നമുക്ക് നാടിനെ നല്ലതിന് വേണ്ടി.. ഒത്തുചേരാം അതിനായി എല്ലാവർക്കും...

ലക്ഷ്മി പ്രിയങ്ക.എം
9-O വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം