നിസ്സാരൻ


കൊറോണയാണെ കൊറോണയിപ്പോൾ
കൊടും ഭികരനാം അവനൊരു കൃമി കീടം
ലോകം മുഴുവൻ വിറ പ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
വിദ്യയിൽ കേമനാം
മാനവ രൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടൂമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിനു നാശമായി
കേമത്തരം കാട്ടി മുൻ പന്തിയിൽ നിന്നൊർ
കേണിടുന്നു അല്പ്പം ശാസത്തിനായി
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ കേറി വരാതെ തടഞ്ഞി ടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്താ
കൊറോണ നീ ഇത്രയും ഭയങ്കരനോ നിസ്സാരനായി കൃമികീടത്തെ കാണാതെ
നിന്റെ നിസ്സാരതാ ഓർക്കുക നീ.. ......
 

മെറിൻ മറിയ ബിജു
'1 A വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത