വിദ്യാരംഗം കലാസാഹിത്യ വേദി വിതുര

വായനാദിനാചരണം.

2024-2025 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 ന‍ു വായനാദിനം വളരെ വിപുലമായപരിപാടികളോടെ അവതരിപ്പിച്ചു. വായനാവാരത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആണ് ആദ്യദിനങ്ങളിൽ അരങ്ങേറിയത്. വായാനാമാസാചരണത്തിന്റ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കൃഷ്ണകുമാരിയാണ്. ചടങ്ങിൽ ഏറ്റവും ആകർഷകമായത് വേദിയുടെ മുന്നിൽ തെളിയിച്ച 'അ' എന്ന ആദ്യാക്ഷരത്തിന്റെ ദീപപ്രഭയായിരുന്നു. ചടങ്ങിന്റെ മറ്റൊരു ആകർഷണമായിരുന്ന 'അമ്മവായന'യിൽ ശ്രീമതി. സതീദേവിയായിരുന്നു പുസ്തകം പരിചയപ്പെടുത്തിയത്. തുടർന്ന് വിദ്യാർത്ഥികളുടെ നാടൻപാട്ടും മറ്റുകലാപരിപാടികളും അവതരിപ്പിച്ചു. വായനയുടെ മാഹാത്മ്യം പ്രബോധിപ്പിച്ചുകൊണ്ടുള്ള വിദ്യർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സദസിന്റെ ചുറ്റുമായി പ്രദർശിപ്പിച്ചത് മറ്റൊരു അലങ്കാരമായിരുന്നു.

 

ബഷീർ അനുസ്മരണദിനാചരണം .

 

2024-2025 അധ്യയന വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ബഷീർ അനുസ്മരണദിനം ആചരിച്ചു. ചടങ്ങ് ഷീജടീച്ചറുടെ ഉദ്ഘാടനപ്രസംഗത്തോടെ ആരംഭിച്ചു.ബഷീർ ദിനത്തിന്റെ പ്രാധാന്യത്തെയും അദ്ദേഹത്തിന്റെ പ്രധാന കൃതികളെയും ശൈലികളെയും കുറിച്ച് വളരെ വിപുലമായിത്തന്നെ ഷാഫി സർ സംസാരിച്ചു. രതില ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചതിനുശേഷം ബഷീറിന്റെ പ്രധാന പുസ്തകങ്ങളെല്ലാം ഉൾപ്പെടുത്തി ലൈബ്രറിയിൽ സജ്ജീകരിച്ച പ്രദർശനത്തിനു വലിയൊരു സ്വീകരണമാണ് കുട്ടികളുടെ ഇടയിൽ നിന്നും ഉണ്ടായിരുന്നത്. ക്വിസ് മത്സരവും കഥാപാത്രങ്ങളെ കണ്ടെത്തൽ മത്സരവും മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ക്ലാസ് ലൈബ്രറികൾ ഒരുക്കലും ഈ പരിപാടിയുടെ ഭാഗമായി നടത്തി.