വിദ്യാരംഗം ഉദ്ഘാടന വേദിയിൽ--  കുട്ടികളുടെ പഠന നിലവാരത്തോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വിദ്യാരംഗം കലാസാഹിത്യ വേദി ഔദ്യോഗികമായി ജുലൈ 10-ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. 2019-2020 വർഷത്തെ സുഗമമായ നടത്തിപ്പുകളെക്കുറിച്ച് ചേർന്ന അവലോകന യോഗത്തിന്റെ പശ്ചാത്തലത്തിൽ സി.ആർ. എച്ച് എസ് വലിയതോവാളയിൽ പ്രവർത്തിക്കുന്ന  എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനത്തെ പുതിയ തലത്തിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ക്രിസ്തുരാജ് ദേവാലയത്തിന്റെ അസിസ്റ്റൻഡ് വികാരി  റവ.ഫാദർ മാത്യു കുഴിക്കാട്ട് ഔപചാരികമായി ക്ലബ്ബുകളുടെ     ഉദ്ഘാടനം നടത്തി . ക്ലബ്ബുകളുടെ വരും പ്രവർത്തനങ്ങൾക്കായി ആശംസകളം രേഖപ്പെടുത്തി.