വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കവിത/പ്രകൃതി

പ്രകൃതി


പ്രകൃതി
കാവും, കുളങ്ങളും, കായലോരങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും -
ഭൂതകാലത്തിൻ്റെ സാക്ഷ്യം !
 
അമ്മയാം വിശ്വ പ്രകൃതിയീ നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ
തിരസ്ക്കരിച്ചു നമ്മൾ നന്മ മനസ്സിലില്ലാത്തോർ
മൃത്യനെപ്പോലും കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ!
കാരിരുമ്പിൻ്റെ ഹൃദയങ്ങൾ എത്രയോ -
കാവുകൾ വെട്ടിത്തെളിച്ചൂ...
കാതര ചിത്തമാണെത്രയോ പക്ഷികൾ-
കാണാമറയത്തൊളിച്ചൂ.:

വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ -
വന്മരച്ചില്ലകൾ തോറും
പൂത്തു നിന്നൊരു ഗതകാല സൗരഭ്യ -
പൂരിതവർണ്ണപുഷ്പങ്ങൾ
ഇന്നിനി ദുർല്ലഭം --മാമരച്ചില്ലക_
ളൊന്നൊകെ നാം വെട്ടിവീഴ്ത്തി !
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാ-
മിത്തിരി ഭൂമിക്കു
വേണ്ടി
എത്രയായാലും മതിവരാറില്ലാത്തൊ-
രത്യാഗ്രഹികളെപ്പോലെ!

വിസ്തൃത നീല ജലാശയങ്ങൾ ജൈവ -
വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം മാലിന്യ -
ക്കണ്ണുനീർ പ്പൊയ്കകളെന്യേ !
പച്ചപ്പരിഷ്ക്കാരത്തേൻ കുഴമ്പുണ്ടു നാം
പുച്ഛിച്ചു മാതൃദ്യഗ്ദത്തെ !
 

ശാരിക. കെ.എസ്സ്-
സ്റ്റാൻ്റേർഡ്.V B വിജയോദയം യു.പി ചെമ്പ്, -
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത