പാടവരമ്പിലെ വിത്തും കൈക്കോട്ടും
പാണനു കിട്ടിയ വരദാനം
പകലന്തിയോളം വേല ചെയ്തു
പാടത്തു നെന്മണി വിത്തു വിതച്ചു
പാടും പുഴയുടെ ഓളത്തിൽ നിന്നും
ഒരിത്തിരി നീർമുത്തു കോരിയെടുത്തു
പുതു മണ്ണിൻ പുളകം വിരിയിച്ചു
നനവാർന്ന നെന്മണി മുളച്ചു പൊന്തി
കതിർ കറ്റയായി
വിളഞ്ഞു നിന്നു