3, 4 ക്ലാസ്സുകളിലെ കുട്ടികളെ വായനയിലേക്ക് നയിച്ച് വായനയും ലേഖനവും  ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി കുട്ടികൾക്ക് ആകർഷകമായ ചിത്രങ്ങൾ നൽകി, ചിത്രവായനയിലൂടെ  കഥ,കവിത, സംഭാഷണം , ചിത്രരചന, അടിക്കുറിപ്പ് തുടങ്ങിയ സൃഷ്ടികൾ കൾ കൾ ശേഖരിച്ച്  കുട്ടികളുടെയും രക്ഷിതാക്കളുടെയും മാഗസിനുകൾ തയ്യാറാക്കാൻ സാധിച്ചു എന്നത്  ഈ പദ്ധതിയുടെ വൻവിജയമാണ്.

കഥകൾ കേൾക്കാനും പറയാനും ഇഷ്ടമില്ലാത്ത കൂട്ടുകാർ ഉണ്ടാവില്ല . കഥകൾ ഭാവനയുടെയും അറിവിന്റേയും വിസ്മയലോകം തീർക്കുന്നു .കഥകളിലൂടെ സങ്കല്പലോകത്ത് വിഹരിക്കുവാനും അത് ഭുത കാഴ്ചകളിൽ അലിഞ്ഞുചേരാനും അതോടൊപ്പം വായന യിലേക്കുള്ള വാതായനം തുറക്കാനും കുട്ടികളെ അവരറിയാതെതന്നെ വായനയുടെ അനന്ത സാധ്യതകളിലേക്ക് നയിക്കുവാനും സാധിക്കുന്നു. മഹാമാരിയുടെ ഫലമായി വീടുകളിൽ തന്നെ  കഴിയേണ്ടിവന്ന നമ്മുടെ മക്കൾക്ക് ഭാഷാ നൈപുണികൾ ആയ എഴുത്തിലും വായനയിലും വലിയൊരു വിടവ് സംജാതമായിട്ടുണ്ട്. അത് പരിഹരിക്കപ്പെടേണ്ടതുണ്ട്. അതിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വായനാ ചങ്ങാത്തം എന്ന പേരിൽ സ്വതന്ത്ര വായന പോഷണ പദ്ധതി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.ഭാവനാ ലോകത്തേക്ക് പിച്ച വെക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാകുന്ന പ്രയത്നമാണ് അത്. അതിന്റെ തുടർച്ചയെന്ന പോലെ രക്ഷിതാക്കളുടെ ജനകീയ രചനാത്സവവും സർഗാത്മക അവതരണങ്ങളും ലക്ഷ്യമിടുന്നു. രക്ഷിതാക്കൾ ഇടപെടുന്ന ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും ഗംഭീരമായി നടത്തപ്പെട്ടു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കളും , പഞ്ചായത്ത് പ്രതിനിധി പിടിഎ പ്രസിഡണ്ട് അധ്യാപകർ എന്നിവർ ചേർന്ന് സ്കൂൾ തല ഉദ്ഘാടനം 16.2.2022. ന് നടത്തപ്പെട്ടു കുട്ടികളുടെയും രക്ഷിതാക്കളുടെയും രചനാപരമായ സാമഗ്രികൾ സൃഷ്ടിക്കപ്പെട്ടതിന്റെ ഭാഗമായി മുന്നൂറോളം മാഗസിനുകൾ നമ്മുടെ വിദ്യാലയത്തിലും സൃഷ്ടിക്കപ്പെട്ടു. കുട്ടികൾക്ക് വായനാനുഭവങ്ങൾ, രചനാനുഭവങ്ങൾ എന്നിവ നൽകുന്നതിന് ഇത് രക്ഷിതാക്കളെ പ്രാപ്തരാക്കിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വായന_ചങ്ങാത്തം&oldid=1774354" എന്ന താളിൽനിന്ന് ശേഖരിച്ചത്