പി എൻ പണിക്കരുടെ ചരമദിനം. വായനാ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അവ വായിച്ചു കുറിപ്പ് തയ്യാറാക്കാനും ആവശ്യപ്പെട്ടു. അതിൽ മെച്ചപ്പെട്ട കുറിപ്പ് തയ്യാറാക്കിയവർക്ക് സമ്മാനം നൽകുകയും ചെയ്തു. വായനാദിനത്തിന് പുസ്തക ശേഖരണത്തിന്റെ ഭാഗമായിഒരു കുട്ടി ഒരു പുസ്തകം  എങ്കിലും സ്കൂളിൽ കൊണ്ടുവരികയും  ലൈബ്രറി വിപുലീകരിക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികൾ അവരവരുടെ ജന്മദിനത്തിന് സ്കൂളിൽ ഓരോ പുസ്തകം സംഭാവനയായി നൽകുകയും ചെയ്തുവരുന്നു.

"https://schoolwiki.in/index.php?title=വായനാദിനം_ജൂൺ_19&oldid=1419152" എന്ന താളിൽനിന്ന് ശേഖരിച്ചത്