വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസിനെ എല്ലാവരും പ്രതിരോധിക്കേണ്ടതുണ്ട്. കൊറോണ വൈറസിനെതിരെ ഇതുവരെ ഒരു മരുന്നും കണ്ടുപിടിക്കാത്തതിനാൽ ഏറ്റവും നല്ല മരുന്ന് പ്രതിരോധം തന്നെയാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈകളുപയോഗിച്ചും മൂക്കും വായും സ്പർശിക്കാതെ ടൗവ്വലോ ടിഷ്യുപേപ്പറോ ഉപയോഗിച്ചും രോഗത്തെ പ്രതിരോധിക്കാം. അബദ്ധവശാൽ നാം ചുറ്റുപാടുകളെ കൈകൊണ്ട് സ്പർശിച്ചാൽ ഹാൻഡ്‌വാഷ്കൊണ്ടോ സോപ്പോ സാനിറ്റയിസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിക്കൊണ്ട് രോഗത്തെ എന്നന്നേക്കുമായി ഭൂമുഖത്തുനിന്ന് കൂട്ടത്തോടെ തുടച്ചു മാറ്റാം നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.
|