ഒരു പഠനപ്രവർത്തനത്തെ കുട്ടികൾ ക്രിയാത്മകമായി ഏറ്റെടുത്ത പരിപാടിയാണ് ശ്രീകൃഷ്ണപുരം സ്കൂൾ അങ്കണത്തിന് മനോഹാരിത നൽകിയ വാർലി പെയിൻറിംഗ്. മഹാരാഷ്ട്രയിലെ ഗോത്ര കലാരൂപമായ വാർലി പെയിന്റിങ്ങിൽ 200 വിദ്യാർത്ഥികൾ ചിത്രം വരച്ചു. അദ്ധ്യാപകർ മേൽനോട്ടം വഹിച്ചു. സ്കൂളിൻ്റെ പടിക്കെട്ടുകൾ കയറുമ്പോൾ നമ്മെ വരവേൽക്കുന്നത് ഈ മനോഹര ദൃശ്യമാണ്. പ്രകൃതിയിലേക്ക് ആഴ്ന്നിറങ്ങുന്ന ചിത്രങ്ങൾ. മൂന്നാം വർഷവും വിദ്യാർത്ഥികൾക്കായി നിറവസന്തം എന്ന പേരിൽ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. സ്കൂളിലെ ചിത്രശാലയിൽ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനവും നടത്തുന്നുണ്ട് . ഇത്തരം കലാപ്ര വർത്തനങ്ങൾ വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നു . വരപ്പട ആർട്സ് ക്ലബ്, കലയുടെ സൗന്ദര്യം സമൂഹത്തിലേക്ക് പകർന്നു കൊണ്ട് ശ്രീകൃഷ്ണപുരം എച്. എസ്. എസ് മുന്നോട്ട് പോകുന്നു .

"https://schoolwiki.in/index.php?title=വരയിലൂടെ_ഞങ്ങൾ&oldid=2659992" എന്ന താളിൽനിന്ന് ശേഖരിച്ചത്