വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ ശുചിത്വമില്ലായ്മ വരുത്തി വച്ച വിന
ശുചിത്വമില്ലായ്മ വരുത്തി വച്ച വിന
കണികുന്ന് ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കൂട്ടുകാരാണ് അനിത, സുധ, സുഷമ എന്നിവർ. ഇവർ എല്ലാവരും അവരുടെ ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങൾ മുറ്റത്തിന്റെ ഒരു മൂലയിൽ കൂട്ടിയിടും. അത് അവിടെ കിടന്ന് ചീഞ്ഞ് നാറും.ആദ്യമൊക്കെ ആ നാറ്റം അവർക്ക് അസഹ്യമായിരുന്നെങ്കിലും പിന്നീട് അവർ അതുമായി പൊരുത്തപ്പെട്ടു.അങ്ങനെയിരിക്കെ താനിയ എന്നു പേരുള്ളയാൾ ഇവരുടെ വീടിന്റെ തൊട്ടടുത്ത് വീടുവച്ച് താമസം മാറി വന്നു. താനിയ നല്ല വൃത്തിയും, ശുചിത്വവും ഉള്ളവൾ ആണ്. അവൾക്ക് ഈ നാറ്റം തീരെ പിടിച്ചില്ല അവൾ ഒരു ദിവസം അനിതയെയും സുധയെയും സുഷമയെയും ഉപദേശിച്ചു അവർ മൂന്ന് പേരും അഹങ്കാരത്തോടും ഗമയോടും കൂടി പറഞ്ഞു "ഞങ്ങളുടെ വീട്ടിൽ നിന്ന് നാറ്റം വരുന്നുണ്ടെങ്കിൽ ഞങ്ങൾ സഹിച്ചോളും നീ ഞങ്ങളെ ഉപദേശിക്കാൻ വരണ്ട". താനിയക്ക് സങ്കടമായെങ്കിലും അവൾ പറഞ്ഞു " ഇങ്ങനെ ചെയ്താൽ മഴക്കാലം വരുമ്പോൾ കൊതുകും ഈച്ചയും ഒക്കെ വരും അത് നിങ്ങൾക്ക് രോഗം പകർത്തും ". അവർ അത് വകവെച്ചില്ല. താനിയക്ക് ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ പറ്റാത്തതു കൊണ്ട് അവൾ ഒരു വാടക വീട്ടിലേക്ക് താമസം മാറി വേറെ നല്ലൊരു സ്ഥലത്ത് പുതിയ വീടിന്റെ പണി ആരംഭിച്ചു.അങ്ങനെ മഴക്കാലം എത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുഷമയുടെ മകൾക്ക് പനി. ആശുപത്രിയിൽ ചെന്ന് നോക്കിയപ്പോൾ ഡെങ്കിപ്പനി. സുഷമയ്ക്ക് പേടിയായി അന്ന് മുതൽ അവൾ മകളുടെ നഖം ആഴ്ചയിൽ രണ്ട് തവണ വെട്ടിക്കും ,ദിവസം രണ്ട് നേരം കുളിപ്പിക്കും, പിന്നെ വീട്ടിൽ കൂട്ടി ഇട്ടിരുന്ന വേസ്റ്റൊക്കെ ഒരു കുഴികുത്തി അതിൽ നിക്ഷേപിച്ച് മണ്ണിട്ട് മൂടി. വീട്ടിലെ മാറാല തൂത്ത് നിലം തുടച്ച് പുസ്തകങ്ങളും പാത്രങ്ങളും അടുക്കി വൃത്തിയാക്കി. വീടു തന്നെ പുതുപുത്തനാക്കി. ഈ നല്ല ശുചിത്വ ശീലം മകളുടെ രോഗം മാറ്റി.സുഷമയ്ക്ക് കിട്ടിയ ഈ പാഠത്തിലൂടെ അനിതക്കും സുധക്കും മനസിലായി താനിയ പറഞ്ഞതാണ് ശരി. അവർ വീടും പരിസരവും വൃത്തിയാക്കി.അവർ മൂവരും താനിയയെ തിരികെ വിളിച്ചു. അവർ നാലു പേരും നല്ല കൂട്ടുകാരായി ജീവിച്ചു. "ശുചിത്വം പാലിക്കൂ രോഗത്തെ പ്രതിരോധിക്കൂ"
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |