സ്കൂൾ ഒന്നു കാണണം
കൂട്ടൊന്നുകൂടണം
കൂട്ടരോടോന്നെന്റെ
കാര്യം വിളമ്പണം
മണ്ണിൽ ഇറങ്ങിയും
മണ്ണിര പിടിച്ചും
വിത്തൊന്നിട്ടതും
കിളിർത്തതു കണ്ടതും
ഇത്രനാൾ അറിയാത്ത
മണ്ണിനെ അറിഞ്ഞതും
വീട്ടിലെല്ലാവരും
ഒന്നിച്ചിരുന്നതും
പൊട്ടി ചിരിച്ചതും
മാമ്പഴം തിന്നതും
സ്കൂളൊന്നുകാണണം
കൂട്ടൊന്നു കൂടണം
കൂട്ടരോടോന്നെന്റെ
കാര്യം വിളമ്പണം