ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
സ്നേഹമാണഖില സാരമുഴിയിൽ എന്നത് ലോകതത്വം എന്നാൽ ഇന്നിൻെറ തത്വശാസ്ത്രങ്ങളിൽ സ്നേഹം മരവിച്ചിടുന്നുവോ സ്വാർത്ഥത കുമിഞ്ഞ ഈ ഭുമിയിൽ സ്നേഹത്തിനെവിടെ സ്ഥാനം തൻകാര്യം നോക്കിടാൻ സോദരനെ ചതിച്ചിടും ഈ ഭുവിൽ എവിടെ സ്നേഹം അകന്നിരുന്നടുക്കാൻ പഠിപ്പിച്ച ബന്ധങ്ങൾ തൻ ആഴം പഠിപ്പിച്ച സ്നേഹത്തിൻെറ മൂല്യം പഠിപ്പിച്ച കൊറോണ നീ ആണ് ഗുരു ഈ സ്നേഹം ഒരു സ്നേഹകമായി മാറണം ഈ സ്നേഹക ചിരാതിൽ തിരിയിട്ട് തെളിക്കാം ഒരു പുതുലോകം - ഒരു പുതുജീവിതം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത