ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

ശുചിത്വം പ്രധാനം

കൂട്ടുകാരെ ഈ കൊറോണ കാലത്ത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ഉള്ളവരായിരിക്കണം. വ്യക്തിശുചിത്വം പാലിക്കാനായി നാം ദിവസവും കുളിക്കണം. രണ്ടുനേരവും പല്ലു തേക്കണം, നഖങ്ങൾ വെട്ടി വൃത്തിയാക്കണം, ആഹാരത്തിന് മുൻപും പിമ്പും കൈയ്യും വായും കഴുകണം, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.

വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പരിസരശുചിത്വവും. അതിനായി നാം വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കണം. ചപ്പുചവറുകൾ വലിച്ചെറിയരുത്. പൊതുസ്ഥലത്ത് തുപ്പുകയോ മലമൂത്രവിസർജ്ജനം നടത്തുകയോ ചെയ്യരുത്. പ്ലാസ്റ്റിക് കത്തിക്കരുത്. മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

ഈ കൊറോണകാലത്ത് പുറത്തു പോയി വന്നാൽ മുഖവും കൈകാലുകളും സോപ്പിട്ടു കഴുകാൻ മറക്കരുത് കേട്ടോ. നമുക്കെല്ലാവർക്കും ശുചിത്വം ഉള്ളവരായി വളരാം.

ഇവാന ഷിജു
2 ബി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം