ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
നിറയെ മരങ്ങളും പച്ചപ്പും നിറഞ്ഞ വളരെ മനോഹരമായ ഗ്രാമമാണ് എന്റെ ഗ്രാമം. ചെറു കിളികളുടെ ശബ്ദവും വെള്ളത്തിന്റെ കളകള നാദവും ചേർന്ന് പ്രഭാതം വളരെ മനോഹരമാണ്. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും കുറച്ചകലെ മാറി നിൽക്കുന്ന ചെറിയൊരു വനപ്രദേശവും ഉണ്ടായിരുന്നു. അവിടെ ആനകളും മാൻപേടകളും കുയിലും മരംകൊത്തിയും അങ്ങനെ എല്ലാതരം പക്ഷികളും മൃഗങ്ങളും പാർത്തിരുന്നു. ഒരുദിവസം കുറെയാളുകൾ വനത്തിൽ അതിക്രമിച്ചുകയറി മരങ്ങൾ മുറിക്കാൻ തുടങ്ങി. അത് തുടർന്നതോടെ വനത്തിൽ നിന്ന് മൃഗങ്ങൾ ഗ്രാമത്തിലേക്ക് വരാൻ തുടങ്ങി. സ്വന്തം വീട് നഷ്ടപ്പെട്ടവരുടെ ദയനീയ അവസ്ഥയായിരുന്നു. അങ്ങനെ ഓരോ ദിവസവും ഗ്രാമത്തിൽ മൃഗങ്ങളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. എന്നാൽ അത് ഞങ്ങളുടെ കൃഷിയെയും ഭക്ഷ്യ സമ്പന്നതയെയും പ്രതികൂലമായി ബാധിച്ചു. മരങ്ങളുടെ എണ്ണം കുറഞ്ഞതോടെ മഴക്കാലങ്ങളിൽ ഉരുൾപൊട്ടലും മാറാരോഗങ്ങളും ബാധിക്കാൻ തുടങ്ങി. അങ്ങനെ ഗ്രാമത്തിൽ പട്ടിണിയും മാറാരോഗങ്ങളും ആയി ആളുകൾ മരണപ്പെടുകയുണ്ടായി. ഇതിന് എന്താണ് പരിഹാരം എന്ന് എല്ലാവരും ചിന്തിച്ചു. ഗ്രാമത്തിലെ കൃഷിക്കാരനും ബുദ്ധിമാനുമായ രാമുവേട്ടൻ പറഞ്ഞു. പ്രശ്നങ്ങൾക്കുള്ള പരിഹാരം കിടക്കുന്നത് പ്രശ്നങ്ങളുടെ തുടക്കത്തിലാണ്. വനത്തിലെ മരങ്ങൾ നഷ്ടപ്പെട്ടതാണ് ഇതിനെല്ലാം കാരണം. ആയതിനാൽ പുതിയൊരു വനം നിർമ്മിച്ചാൽ പരിസ്ഥിതിയെ പഴയപോലെ ആക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും. അദ്ദേഹം പറഞ്ഞത് ഒന്ന് പരീക്ഷിച്ചു നോക്കാൻ എല്ലാവരും തീരുമാനിച്ചു. അന്ന് മുതൽ ഓരോ ചെടികൾ മരങ്ങൾക്ക് പകരം ആയി അവിടെ നിറയാൻ തുടങ്ങി. എല്ലാവരും തന്നെ വെള്ളവും വളവും നൽകി അവയെ പരിപാലിക്കാൻ തുടങ്ങി. ഏതാനും മാസങ്ങൾ കൊണ്ട് തന്നെ അവയെല്ലാം ചെറിയ ചെറിയ മരങ്ങൾ ആയി വളരാൻ തുടങ്ങി. ആ മരങ്ങളിൽ നഷ്ടപ്പെട്ടുപോയ വീടുകൾ പക്ഷികളും മൃഗങ്ങളും നിർമ്മിച്ചു തുടങ്ങി. അങ്ങനെ വർഷങ്ങൾക്ക് ശേഷം അത് വീണ്ടും ഒരു വനമായി മാറി. അങ്ങനെ നാട്ടിലേക്ക് വന്ന പക്ഷികളും മൃഗങ്ങളും തിരികെ പോയി. അങ്ങനെ പാരിസ്ഥിതിക പ്രശ്നങ്ങളും രോഗങ്ങളും നാട്ടിൽ നിന്നും പോയി തുടങ്ങി. ഇതിൽ നിന്ന് നമുക്ക് കിട്ടുന്ന സന്ദേശം പ്രകൃതിയും മനുഷ്യനും വേർപെടുത്താൻ പറ്റാത്ത രണ്ടു ഘടകങ്ങളാണെന്നും ഒന്നിന് മാറ്റം സംഭവിച്ചാൽ അത് എല്ലാത്തിനെയും ബാധിക്കുമെന്നും ഈ കഥ കാണിച്ചുതരുന്നു. ശരിയായ സമയത്ത് ഞങ്ങൾക്ക് വഴികാട്ടിയായ രാമേട്ടനെ ഇന്നും ഓർക്കുന്നു. നമ്മൾ പരിസ്ഥിതിയെ നല്ല രീതിയിൽ പരിപാലിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും വേണം. ഒരു വീട് നന്നായാൽ ഒരു നാട് നന്നാവും. അതുപോലെ ഒരു നാട് നന്നായാൽ ലോകം തന്നെ നന്നാവും.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |